ഒരു മതരഹിതൻ

രണ്ടു ദിവസം മഴക്കാറിനു പിന്നിൽ ഒളിഞ്ഞു നിന്ന സൂര്യൻ ഇന്ന് ഉച്ചയോടടുത്ത് പുറത്തേയ്ക്ക് തല നീട്ടി തെളിഞ്ഞു ചിരിച്ചതു കണ്ടിട്ടാണ് ഞാനൊന്നു പുറത്തേയ്ക്കിറങ്ങിയത്.

ചിക്കൻ സ്റ്റോൾ ലക്ഷ്യമാക്കി കോവിഡ് മാനദണ്ഡങ്ങൾ ഏവം പാലിച്ചുകൊണ്ടായിരുന്നൂ യാത്ര.

സ്റ്റോളിനു മുന്നിൽ Social distancing – ന്റെ ഭാഗമായ് വരച്ചിട്ട കളങ്ങളിൽ രണ്ടു പേർ നേരത്തേ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഒട്ടും വൈകിക്കാതെ മൂന്നാമത്തെ കളത്തിൽ ഞാനും സ്ഥാനമേറ്റു.

മൂന്ന് രണ്ടായി, രണ്ട് ഒന്നായി ,

കൂട്ടത്തിൽ കണ്ട ഇമ്മിണി ബല്ല്യ രണ്ടു കോഴികളെ ചൂണ്ടി വിലയുറപ്പിച്ച് സാധനം കൈപ്പറ്റുന്നതിനു വേണ്ടി കാത്തു നിൽക്കുമ്പോഴുണ്ട് ദേ വരുന്നൂ……….

ആജാനുഭാഗുവായൊരു മനുഷ്യൻ. ടീഷർട്ടും ലുങ്കിയുമാണ് വേഷം. കോവിഡല്ല അതുക്കും മേലെ വന്നാലും തന്നെ തൊടത്തില്ലാന്നുള്ള മട്ടിൽ മുഖാവരണം കണ്ഠാഭരണമാക്കിയാണ് മൂപ്പരുടെ വരവ്.

കടയ്ക്കു മുന്നിലെ കളങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന ഭാവത്തിൽ അയാൾ ഇടിച്ചു കയറി നേരേ ഒന്നാം കളത്തിൽ എന്റൊപ്പം വന്നു നിന്നു.

risk എടുക്കാൻ തീരെ താത്പര്യമില്ലാത്ത സാഹചര്യമായതുകൊണ്ടു തന്നെ മൂപ്പരിൽ നിന്നും അഞ്ചടി നീങ്ങി ഞാൻ എന്നെ മാറ്റി സ്ഥാപിച്ചു.

അകത്തു നിന്നും എത്രയാ വേണ്ടതെന്ന് അന്വേഷിച്ച ചേട്ടനോട് ,

“എന്റെ കോഴിയെ ഞാൻ തന്നെ കൊല്ലും” – എന്നു പറഞ്ഞ് മൂപ്പര് സ്വയം അകത്തേയ്ക്ക് കയറി കൂട്ടത്തിലൊരു വല്ല്യ കോഴിയെ നോക്കി കയ്യിലെടുത്തു.

അടുത്തു കണ്ട് പൈപ്പ് തുറന്ന് അതിന്റെ വായിലേക്ക് ഒരു തുള്ളി വെള്ളമിറ്റിച്ചു…

ശേഷം അതിന്റെ കുഴുത്തിൽ കത്തി വെച്ചു.

അപ്പോഴേക്കും യാതൊരു ഉളുപ്പുമില്ലാതെ എന്റെ ഉള്ളിലെ പക്ഷി സ്നേഹി ഉണർന്നതിനാൽ രണ്ടു സെക്കൻറ് നേരം അവിടെ സംഭവിച്ചതു നോക്കി നിൽക്കാനാവാതെ തല തിരിക്കേണ്ടതായ് വന്നു.

ചത്ത കോഴിയുടെ പപ്പും പൂടേം പറിക്കുമ്പോൾ അൽപ്പം ഗാംഭീര്യത്തോടെ അദ്ധേഹം പറഞ്ഞു.

” ഞാനൊരു മുസൽമാനാണ്. പടച്ചോനു മുന്നിൽ അഞ്ച് നേരം നിസ്കരിക്കണ നല്ല ഒന്നാന്തരം മുസൽമാൻ. “

“താനോ?”

താൻ ഈ ചോദ്യം പ്രതീക്ഷതാണെന്ന മട്ടിൽ കേട്ടു നിന്ന ചേട്ടൻ ഉടനടി മറുപടി പറഞ്ഞു.

“എനെറ് അമ്മ ഒരു ഹിന്ദുവാണ് വാപ്പ ഇസ്ലാമും.

കൃഷ്ണനും പടച്ചോനും ചേർന്നാണ് മ്മളെ പടച്ചു വിട്ടതെങ്കിലും ഒരു നേരത്തെ അന്നം ഉണ്ണുന്നത് ഇവിടുത്തെ മുതലാളി വിളിക്കുന്ന കർത്താവിന്റെ കൃപകൊണ്ടാണ്.

അതുകൊണ്ട് എനിക്ക് മതമില്ല.”

16 thoughts on “ഒരു മതരഹിതൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s