ഇമ്മിണി നല്ല കൊറോണ😉

ഓർമ്മകളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഇല്ലാത്ത തിരക്കുകൾക്കു പുറകേ നെട്ടോട്ടമോടുമ്പോഴുണ്ട് , പെട്ടെന്നു വന്നു കയറിയ ഒരത്ഥിതി (കൊവിഡ് 19) വീട്ടിലിരിക്കാൻ സമയമനുവദിച്ചു തരുന്നു.

ഏവരുടേയും സുഖവിവരമറിയാൻ ശ്രമിക്കുമ്പോഴും മനപ്പൂർവ്വം ജീവിതത്തിലെ +2 കാലഘട്ടം മറവിയുടെ ശേഖരങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു.

രണ്ടു വർഷത്തെ പരിചയം മാത്രമാണെങ്കിലും…, മനസ്സിൽ നിന്ന് ഒരിക്കലും അടർത്തിയെറിയാൻ കഴിയാത്തൊരു അത്മബന്ധം നമുക്കിടയിൽ ഉണ്ടായിരുന്നിരിക്കണം.

ഒപ്പം ചിലവഴിച്ച നിമിഷങ്ങളൊക്കെയും മനസ്സു കുളിർപ്പിക്കുന്നവയാണെങ്കിലും ഓർക്കുമ്പോൾ നഷ്ടബോധമാണാദ്യം ഉള്ളിൽ നിറയുന്നത്.

എന്തിനായിരുന്നൂ ഈ അകൽച്ച….???

മൂന്നു ശരീരവും ഒരേ മനസ്സുമായ് ഒന്നിച്ചായിരുന്നിട്ട് പെട്ടെന്ന് മൂന്നും മൂന്നു വഴി പിരിയുവാനും മാത്രം എന്തായിരുന്നു നമുക്കിടയിൽ സംഭവിച്ചത് ?

ഉള്ളിൽ അലട്ടിയ ഒരായിരം ചോദ്യങ്ങൾക്കുള്ളൊരു മറുപടിയായിരുന്നൂ വർഷങ്ങൾക്കു ശേഷം വന്നു ചേർന്ന ഈ ദിവസം.

തെറ്റിധാരണകൾ ബന്ധങ്ങൾക്കിടയിൽ എത്രമാത്രം വിള്ളൽ തീർക്കുന്നു എന്നത് അനുഭവങ്ങളിൽ നിന്നും ബോധ്യപ്പെട്ടുവെങ്കിലും, അതു പറഞ്ഞു തീർക്കാനുള്ള സമയം കണ്ടെത്താൻ സഹായിച്ചത് വിദേശത്തു നിന്നും വിരുന്നിനെത്തിയ പ്രിയ കൊറോണയാണെന്ന സത്യം പറയാതെ വയ്യ.

ഓർമ്മകൾക്ക് മധുരമേറുന്നത് അവ നെയ്തുകൂട്ടാൻ കൂട്ടിനുണ്ടായിരുന്നവരോട് ചേർന്ന് പങ്കുവെയ്ക്കുമ്പോൾ തന്നെയാണ്.😊

പറഞ്ഞാൽ തീരാത്ത പരിഭവമുണ്ടോ? അതിനാദ്യം വേണ്ടത് പറഞ്ഞു തീർക്കാൻ ആഗ്രഹിക്കുന്ന മനസ്സും, ഒരൽപം സമയവും മാത്രം.

ലോകമെമ്പാടും ദുരിതം വിതയ്ക്കുമ്പോഴും കോവിഡെന്ന മഹാമാരി നമ്മിൽ പലരിലും പകർന്നു നൽകിയ ചെറിയ ചില നന്മകൾ കണ്ടില്ലാന്നു നടിക്കാനാവില്ല.

“മൂപ്പര് അത്ര വല്ല്യ വില്ലനൊന്നും അല്ലാട്ടോ…….

കണ്ണിനു കാണാൻ കഴിയാത്തൊരു- അണു വിചാരിച്ചാലും ഈ ലോകത്തെ മാറ്റിമറിക്കാം എന്നു തെളിയിച്ച ബല്ല്യ പുളളിയാണ്.”

അതുകൊണ്ടുതന്നെ ഒന്നുകൂടി ഊന്നിപ്പറയാം….

” ആരും, ഒന്നും നിസാരമല്ല “

ഇന്ന് നാം ഓരോരുത്തരും കടന്നു പോകുന്ന ഓരോരോ ജീവിത സാഹചര്യങ്ങളും, ഓരോരോ വിപത്തുകളും നമ്മിലെ നാളയുടെ നല്ലതിനാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

”സമസ്ത ലോകാ സുഖിനോ ഭവന്തു. “

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Note: ഈ പോസ്റ്റിന്റെ തലക്കെട്ടു വായിച്ചിട്ട് ആരും കൊറോണയെ തങ്ങളുടെ വീട്ടിനുള്ളിൽ ക്ഷണിച്ചിരുത്തരുതേ… എന്ന് അഭ്യർത്ഥിക്കുന്നു.🙇

# അകലമാവട്ടെ_ പുതിയ_അടുപ്പം.

# Stay_safe .

12 thoughts on “ഇമ്മിണി നല്ല കൊറോണ😉

  1. നല്ലെഴുത്തു ! കൊറോണ ഒന്നുമില്ലെങ്കിലും എല്ലാ ദിവസവും നമ്മൾ നമ്മളിലേക്ക് തന്നെ ഇറങ്ങി ചെല്ലാൻ ഒരല്പ സമയം കണ്ടെത്തിയാൽ തീരുന്ന പ്രശ്‍നങ്ങളെ പല ബന്ധങ്ങൾക്കിടയിലും ഉള്ളു ! അതിനു സമയമില്ലായ്മ ആണ് ബന്ധങ്ങൾക്കിടയിൽ അകൽച്ച കൂട്ടുന്നത് എന്ന് തോന്നുന്നു ..

    Liked by 1 person

    1. നന്ദി !!
      വളരെ ശരിയാണ്.
      സമയമില്ലായ്മയല്ല അതു കണ്ടെത്താൻ ശ്രമമില്ലായ്മയാണ് യഥാർത്ഥ വില്ലൻ.

      Liked by 2 people

  2. Hope the three are much relaxed now..And this “അതിനാദ്യം വേണ്ടത് പറഞ്ഞു തീർക്കാൻ ആഗ്രഹിക്കുന്ന മനസ്സും, ഒരൽപം സമയവും മാത്രം.”👌👌

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s