ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:-16)

രാത്രിയിൽ തന്റെതായ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഡോക്ടർ സൂസൻ തന്റെ മുറിയിലേക്ക് നടന്നു. പോകും വഴിയിൽ മകന്റെ മുറിക്കുള്ളിലേക്ക് കണ്ണോടിച്ചു.

“എബീ…… കിടന്നില്ലേ നീ ഇതുവരെ? ”

“നോ മമ്മീ…. എനിക്ക് കുറച്ച് അസയിന്റ്മെന്റ്സു കൂടി തീർക്കാനുണ്ട്. ”

” ആഹ്….. അതൊക്കെ രാവിലെ ചെയ്യാം മോനേ. മോർണിങ് നേരത്തേ അലാറം വെച്ച് എഴുനേൽക്കൂ…. രാത്രിയിൽ ഉറക്കമൊഴിയണ്ട. ”

” ഓക്കെ മാ…. ഗുഡ് നൈറ്റ് ”

“ഗുഡ് നൈറ്റ് മോനൂ “.

എബി തന്റെ മുറിയിലേക്ക് കയറി കതവടച്ചു.

സൂസൻ മുറിയിലേക്ക് കടന്നുവരുമ്പോൾ അവരുടെ ഭർത്താവ് ജോർജ് പുസ്തക വായനയിൽ മുഴുകിയിരിക്കുകയായിരുന്നു.

സൂസൻ തന്റെ കയ്യിലെ ജഗ്ഗും വെള്ളവും അടുത്തു കിടന്നിരുന്ന മേശപ്പുറത്ത് വെയ്ക്കുന്ന ഒച്ച കേട്ടാണ് ജോർജ് തലയുയർത്തി അവരെ നോക്കിയത്.

“മോൻ കിടന്നോ സൂസൻ ?”

“ഉവ്വ്.. രാവിലെ കുറച്ചു നേരത്തെ എഴുനേൽക്കണം , അവനെന്തോ വർക്ക് പെന്റിങ്ങ് ഉണ്ട്. നമ്മൾ ആരേലും വിളിക്കാതെ അവൻ ഉണരുമെന്നു തോന്നുന്നില്ല. ”

ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുന്നതിനൊപ്പം ജോർജ് അടുത്തിരുന്ന ടൈംപീസ് ഒന്നുകൂടി കറക്കി അഞ്ച് മണിക്ക് അലാറം സെറ്റ് ചെയ്തു.

“താൻ ഈ പുസ്തകം വായിച്ചിരുന്നോ സൂസൻ ? വളരെ വ്യത്യസ്തമായൊരു തീം തന്നെ. ”

” മ്…. തുടങ്ങി വെച്ചിട്ട് നാളേറെയായി മുഴുവിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല. ”

” ആഹ് ഏതായാലും അൽപസമയം ഇതിനായ് മാറ്റി വെയ്ക്കുന്നതുകൊണ്ട് യാതൊരു തെറ്റും ഇല്ല. ഞാൻ ഇതു വരെ വായിച്ചതിൽ വൺ ഓഫ് ദി ബെസ്റ്റ് ബുക്ക്സ്. ”

“ആഹ് വായിക്കണം . അല്ല ഇച്ചായൻ കിടക്കുന്നില്ലേ ? ”

” അതെ…. ദേ കിടക്കാൻ തുടങ്ങുവായിരുന്നു. താൻ വരാൻ കാത്തിരുന്നതാ…. ”

” ഇച്ചായൻ കിടന്നോളൂ എനിക്കൊരു പുസ്തകം വായിച്ചു തീർക്കുവാനുണ്ട്. ”

” അതേതാ പുസ്തകം? ഏതായാലും നാളെ ആകാടോ ഇന്നിത്രയും വൈകിയില്ലേ….. രാവിലെ ആശുപത്രിയിൽ എത്തേണ്ടതില്ലേ തനിക്ക്? ”

” ഇത് വെറുമൊരു പുസ്തകമല്ല ഇച്ചായാ…. ഞാൻ പറയാറില്ലേ…. ദിയ, അവളുടെ ഡയറിയാണ്. നാളെ ആ കുട്ടിയെ ഡിസ്റ്റാർജ് ചെയ്യുവാണ്. ഇതുവരെ അവളുടെ പ്രശ്നമെന്താണെന്ന് അറിയുവാനോ, ആ അസുഖത്തെ പൂർണ്ണമായ് മനസ്സിലാക്കാനോ എനിക്ക് സാധിച്ചിട്ടില്ല.. ആശുപത്രി വാസത്തെക്കാൾ അവൾക്ക് സ്വന്തം വീടാവും ബെറ്റർ എന്ന് തോന്നി ഡിസ്റ്റാർജ് എഴുതാമെന്നു പറഞ്ഞതാണ് ഞാൻ . അല്ലാതെ അവളുടെ അസുഖം ഭേദമായെന്നു തോന്നുന്നില്ല. ”

” ഇതിപ്പൊ ഈ ഡയറി വായിച്ചിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?”

” ആ ആദ്യ സമയങ്ങളിലെ അവളുടെ ചിന്തകളും പ്രവർത്തികളും ഇതിലുണ്ടെങ്കിൽ ചിലപ്പോൾ അതുവഴി രോഗാവസ്ഥയുടെ വ്യതിയാനങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചേക്കും. ”

” മ്…. അത്തരത്തിലും ഒരു സാധ്യതയുണ്ട് അല്ലേ ? ”

“അതെ” .

“ആഹ് ഞാനുമായുള്ള സഹവാസം തുടങ്ങിയതിൽ പിന്നെ തനിക്ക് ബുദ്ധി അല്പാൽപ്പം കൂടുന്നുണ്ട്. ”

ജോർജ് സൂസനെ കളിയാക്കി ചിരിച്ചു.

“മതി, മതി…. ഇത് എനിക്കെന്റെ കുടുബപരമായി കിട്ടിയ ബുദ്ധിയും വിവേകവുമാണ് . ”

സൂസനും വിട്ടു കൊടുത്തില്ല.

“ആഹ് ….. സമ്മതിച്ചു. താൻ ഇരുന്നോളൂ…. ഞാനേതായാലും കിടക്കുവാ നല്ല ക്ഷീണം. ”

” ഇച്ചായൻ ലൈറ്റ് അണച്ച് കിടന്നോളൂ… ഉറക്കം കളയണ്ട…
ഞാൻ ഹാളിൽ ഇരിക്കാം…”

“ആഹ് ശെരിയെടോ…. ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ് ”

ദിയയുടെ ഡയറികളുമായ് ഡോക്ടർ സൂസൻ മുറിക്ക് പുറത്തെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് മകന്റെ സ്റ്റടി ടേബിളിലെ ലമ്പിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിനു കീഴിലായ് ഇരുന്നു.

‘ 2016’
ആദ്യ ഡയറിയുടെ പുറച്ചട്ടയിൽ വലിയ ലിപികളിൽ എഴുതി പിടിപ്പിച്ചിരിക്കുന്നു.

എന്തൊക്കെയോ അറിയണമെന്ന ആവേശത്തോടെ ഡോക്ടർ ഡയറി തുറന്നു.

” പതിവിലും വ്യത്യസ്തമാണ് എന്നിലീ പുതുവർഷം…. പഴയ പോലെ സന്തോഷിക്കാൻ കഴിയുന്നില്ല. ഒരു പക്ഷേ ആ സന്തോഷം പങ്കിടാൻ ഒപ്പം അവർ ഇല്ലാത്തതിനാലാവാം.
കൂടെയുണ്ടായതെന്തൊക്കെയോ നഷ്ടപ്പെട്ടു പോയ പോലൊരു തോന്നൽ.

മൂന്ന് മാസം കഴിഞ്ഞില്ലേ മൂപ്പെ പോയിട്ട്…. ഇത്ര വേഗം അവനെന്നെ മറക്കുവാൻ സാധിച്ചോ? ഒരു മെസ്സേജ് എങ്കിലും പ്രതീക്ഷിരുന്നു. വെറുതെ .”

താളുകൾ മറിയുമ്പോൾ പലതിലും ചില കുത്തി വരകൾ മാത്രം തെളിഞ്ഞു കാണം. ഒന്നോ രണ്ടോ പദങ്ങൾ…. എന്തോ മനസ്സിലാക്കാൻ വേണ്ടിയുള്ള സൂചിക പോലെ….

ആദ്യാവസാനം എല്ലാ താളുകളും പരതി നോക്കി പ്രതീക്ഷയോടെ ആ അക്ഷരങ്ങളിലേക്ക് സൂസൻ കണ്ണൂ കൂർപ്പിച്ചു.

ഫെബ്രുവരി 16.

“. .ശ്രീയെ കണ്ടിരുന്നു. എന്തോ മടുപ്പു തോന്നുന്നു ഈ ജീവിതത്തോട് തന്നെ. എവിടെയാണെനിക് പിഴവു പറ്റിയതെന്ന് അറിയാൻ കഴിയുന്നില്ല..”

ഫെബ്രുവരി 22.

” . . ഒരിക്കൽ എന്നെ പ്രണയിച്ചിരുന്ന ആ കണ്ണുകളിൽ ഞാൻ ഇന്ന് കണ്ടത് പകയോ പ്രതീകാരമോ എനിക്കറിയില്ല. ”

എഴുതുമ്പോൾ അവൾ കരഞ്ഞിരിക്കണം, ഇടയിലെ പല കടലാസ്സുകളിലും നനവിനാൽ മഷി പടർന്നിരുന്നു…

അലസമായ് വരയപ്പെട്ട പല ചിത്രങ്ങളിലും അവൾ അജുവിന്റെ സാമിപ്യം ആഗ്രഹിച്ചിരുന്നതായ് തോന്നപ്പെട്ടു.

മാർച്ച് 5.

“.. ശ്രീ….. ഞാൻ ചീത്തയാണോ ? എന്റെ നേർക്ക് താൻ അടിച്ചേൽപ്പിക്കുന്ന പഴികളൊന്നും ഞാൻ ചെയ്തവയല്ല.. ഒരിക്കൽപ്പോലും താൻ മനസ്സിലാക്കാതെ പോകുന്നതെന്തേ എന്നെ ?”

ഡോക്ടർ എന്തോ പ്രതീക്ഷയിൽ പിന്നെയും താളുകൾ മറിച്ചു കൊണ്ടയിരുന്നു..

തുടരും✍️

അഞ്ജന.🙂

27 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:-16)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s