ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:18)

തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഡോക്ടർ സൂസൻ ചിന്തകളിൽ നിന്നുണർന്നത്.

ധൃതിയിൽ അവർ ഫോണിനടുത്തേയ്ക്ക് പാഞ്ഞു. ജോർജ് നല്ല ഉറക്കത്തിലാണ്. അടുത്ത ടേബിളിലിരുന്ന ഫോൺ ശബ്ദിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല.

‘Hospital’
ഫോൺ സ്ക്രീനിൽ ഹോസ്പിറ്റൽ എന്നു തെളിഞ്ഞു കണ്ടത് ഡോക്ടറെ ആശങ്കയിലാഴ്ത്തി.

എന്താവും ഈ നേരത്ത്.??

വേഗം തന്നെ മുറിയിൽ നിന്നും ബാൽകണിയിലേക്ക് കടന്ന ശേഷം ഡോക്ടർ കോൾ അറ്റന്റ് ചെയ്തു.

“ഹലോ…. ഡോക്ടർ സൂസൻ സ്പീക്കിങ്. ”

” ഡോക്ടർ, ഞാൻ സിസ്റ്റർ മേഘയാണ്.”

“പറയൂ സിസ്റ്റർ എന്തുപറ്റി ?”

” ഡോക്ടർ…, ദിയക്ക് ഇന്നും രാത്രി നല്ല തലവേദനയായിരുന്നു. ഞാനിപ്പോൾ ഒരു സെഡേഷൻ കൊടുത്തിട്ടുണ്ട്. രണ്ടു മണിക്കൂറിനു ശേഷം ഡോക്ടർ ഇന്നലെ പ്രിഫർ ചെയ്ത മെഡിസിൻ എടുക്കട്ടെ? ”

” അവിടെ ഇന്നത്തെ ഡ്യൂട്ടി ഡോക്ടർ ആരാണ് ?”

” മോഹൻ ഡോക്ടർ റൂമിലുണ്ട് മാഡം. ദിയക്ക് വീണ്ടും പെയിൻ വരുവാണേൽ മാഡത്തിനെ വിളിക്കാൻ പറഞ്ഞിരുന്നതിനാലാണ് ഞാൻ ഇപ്പൊ വിളിച്ചത്. മോഹൻ ഡോക്ടറെ വിവരമറിയിക്കണോ മാഡം? ”

” ഏതായാലും താൻ ഡോക്ടറോട് ദിയയെ ഒന്നു നോക്കാൻ പറയൂ.. ശേഷം ഞാൻ ഡോക്ടറുമായി സംസാരിക്കാം. ”

“ഓക്കെ മാഡം. ”

മേഘ കോൾ ഡിസ്ക്കണക്ട് ചെയ്യാനൊരുങ്ങിയതും സൂസൻ പിന്നെയും വിളിച്ചു.

” ഹലോ മേഘാ….. ഒരു നിമിഷം . ”

“പറയൂ മാഡം..”

“ഡോക്ടർ വന്നു നോക്കിപ്പോയാലുടൻ താനെന്നെ വിളിച്ചു പറയണം കേട്ടോ….”

ഡോക്ടർ സൂസന്റെ ആ വാക്കുകളിൽ ഒരമ്മയുടെ കരുതലും സ്നേഹവും നിഴലിച്ചു.

“ശെരി മാഡം. ”
മേഘ കോൾ ഡിസ്കണക്ട് ചെയ്തു.

സൂസൻ പതിയെ മുറിക്കുള്ളിലേക്ക് നടന്നു. ടേബിളിനു പുറത്തിരുന്ന ദിയയുടെ 2017ലെ ഡയറി കയ്യിലെടുത്ത് ബാൽക്കണിയിലെ മഞ്ഞ വെളിച്ചത്തിനു ചോട്ടിലായ് ഇരുന്നു. പുറത്തെ വെളിച്ചം ജോർജിന്റെ ഉറക്കത്തിനു ശല്യമാകാതിരിക്കാൻ കർട്ടൻ നീക്കിയിടാൻ അവർ മറന്നിരുന്നില്ല.

സൂസനു മുന്നിൽ ആ ഡയറിയുടെ ആദ്യ താളുകൾ മറിയുമ്പോൾ മേഘ മോഹൻ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു.

പുറത്ത് കതകിൽ മുട്ടു കേട്ടാണ് ഡോക്ടർ മോഹൻ തന്റെ സ്മാർട്ട് ഫോണിൽ നിന്നും കണ്ണെടുത്തത്.

“യെസ്, കം ഇൻ ”

മേഘ പതിയെ ഡോർ തള്ളി തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

മുന്നിലെ ചെയറിൽ അതാ ഇരിക്കുന്നു ഡോക്ടർ മോഹൻ കുമാർ . ഒരു മദ്ധ്യവയസ്കൻ…, കാഴ്ചയിൽ തോന്നിക്കില്ലെങ്കിലും അമ്പത് വയസ്സിനു മേൽ പ്രായം വരും. സൂസൻ ഡോക്ടറുടെ അച്ഛനുള്ള കാലത്തെ ഈ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന വ്യക്തിയാണ്.

“ഡോക്ടർ… 113 നമ്പർ റൂമിലെ ദിയക്ക് പിന്നെയും ആ തലവേദന വന്നിരുന്നു. ”

“അതെയോ… സെഡേഷൻ കൊടുത്തില്ലേ ?”

” കൊടുത്തു ഡോക്ടർ ബട്ട്…. സൂസൻ ഡോക്ടർ പ്രിഫർ ചെയ്ത മെഡിസിൻ എടുക്കുന്നതിനു മുൻപ് ഡോക്ടറോട് ആ പേഷ്യന്റിനെ ഒന്ന് അറ്റെന്റ് ചെയ്യാൻ മാം പറഞ്ഞു ”

” ഓ… ഒക്കെ.. ജസ്റ്റ് എ മിനിട്ട്, ഞാനിതാ വരുന്നു. ”

തന്റെ സെതസ്കോപും എടുത്ത് ഡോക്ടർ ദിയയുടെ റൂമിലേക്ക് നടന്നു. ഒപ്പം മേഘയും

അടഞ്ഞു കിടന്നിരുന്ന മുറിയുടെ വാതിലിൽ രണ്ടു തവണ മുട്ടിയ ശേഷം മേഘ വാതിൽ മെല്ലെ തുറന്നു. അകത്ത് കടന്ന് ലൈറ്റ് ഓൺ ചെയ്തു.

തങ്ങൾ വന്നതോ ലൈറ്റ് ഇട്ടതോ ഒന്നും അജു അറിഞ്ഞിട്ടില്ല. അയാൾ നല്ല ഉറക്കത്തിലാണ്. മേഘ അജുവിനെ വിളിച്ചുണർത്താൻ അയാളുടെ അടുത്തേക്ക് നടന്നു. ചുമലിൽ തട്ടി വിളിച്ചു.

ആഹ് ഇതൊക്കെ അജുവുണ്ടോ അറിയുന്നൂ….. മേഘ പിന്നെയും അജുവിനെ ഉണർത്താൻ ശ്രമിച്ചു.

“അജൂ..”

മോഹൻ ഡോക്ടർ മേഘയോട് വേണ്ടാ എന്നർത്ഥത്തിൽ കയ്യാട്ടി.

” അയാൾ ഉറങ്ങിക്കോട്ടേടോ
വിളിക്കണ്ട…. ”

ഡോക്ടർ ദിയയുടെ കേസ് ഷീറ്റ് വായിച്ച ശേഷം . അവളുടെ അടഞ്ഞ കണ്ണുകൾ ശ്രമ പൂർവ്വം തുറന്ന് ലൈറ്റ് അടിച്ചു നോക്കി. പൾസും ഹൃദയമിടിപ്പും , ശ്വാസോേച്ചാസവും പരിശോദിച്ചു.

യാതൊന്നിലും കുഴപ്പമുള്ള തായ് കണ്ടെത്താനായില്ല.

“മേഘ… നാളെ ഈ കുട്ടിക്ക് ഡിസ്ച്ചാർജ് പറഞ്ഞിരിക്കുവല്ലേ…. ഒരു റിസ്ക്ക് എടുക്കണ്ട മൂന്നുനാലു തവണയായില്ലേ ഈ തലവേദന. എത്രയും വേഗം തന്നെ ഒരു MRI ചെയ്യാം. ജെനറൽ മെഡിനിലെ ഡോക്ടറെക്കൂടി ഒന്നു വിവരമറിയിക്കൂ….”

മേഘ ഉടൻ തന്നെ നഴ്സിംഗ് റൂമിലെ ടെലിഫോണിനു നേരേ പാഞ്ഞു.

അപ്പോഴേക്കും ഡോക്ടർ ദിയയെ സ്കാനിംഗ് റൂമിലേക്ക് മാറ്റാൻ അറ്റന്റർ മാരുടെ സഹായം തേടുകയായിരുന്നു.

✍️ തുടരും .

അഞ്ജന.🙂

23 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:18)

Leave a comment