ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 19 )

റൂമിൽ ആരൊക്കെയോ  സംസാരിക്കുന്ന ഒച്ച കേട്ടാണ് അജു ഉണർന്നത്. കണ്ണു തുറക്കുമ്പോൾ മുന്നിൽ ദിയയെ അവർ ചേർന്ന് സ്ട്രച്ചറിൽ പുറത്തേക്ക് എടുക്കുന്നു. ചാടി എഴുന്നേറ്റവൻ എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ കുഴങ്ങി.

അടുത്തായ് മേഘ നിൽപ്പുണ്ട്.

“സിസ്റ്ററെ…. ദിയ. എന്താ പറ്റിയെ അവൾക്ക് ?”

“ഹാ താൻ ഉണർന്നോ? ദിയക്ക് ഒന്നും ഇല്ല. അടിക്കടി ഉണ്ടാകുന്ന തലവേദനയുടെ കാരണമറിയാൻ ചെറിയൊരു മെഡിക്കൽ ചെക്കപ്പ് അതിനായിട്ട് കൊണ്ടു പോകുവാ..”

” എന്നാലും ഈ രാത്രി ഇത്ര ധൃതി പിടിച്ച്….. മറ്റെന്തിലും പ്രശ്നമുണ്ടോ അവൾക്ക്? “

” ഒന്നുമില്ലെടോ…. താൻ ഭയക്കണ്ട..  “

” വിളിക്കാമായിരുന്നില്ലേ എന്നെ”

“ഡോക്ടർ വേണ്ടാ പറഞ്ഞതിനാലാണ് തന്നെ ഉണർത്താതിരുന്നത്.”

മോഹൻ ഡോക്ടർ തന്റെ റൂമിലേക്കും സിസ്റ്റർ മേഘ  സ്കാനിങ്റൂമിലേക്കും നടന്നു. അജുവും മേഘയെ പിൻ തുടർന്നു.
സ്കാനിങ് റൂമിനു പുറത്ത് അജു ഇരുന്നു. അവന്റെ പോക്കറ്റിനുള്ളിൽ ഫോൺ ശബ്ദിക്കുന്നുണ്ട്.

‘ഡോക്ടർ സൂസൻ ‘
അവൻ വേഗം തന്നെ കോൾ അറ്റന്റ് ചെയ്തു.

“ഹലോ… ഡോക്ടറമ്മേ…..”

“അജൂ… ദിയക്ക് എങ്ങനെയുണ്ട്? മോഹൻ ഡോക്ടർ വന്നു നോക്കിയോ ?”

” വന്നിരുന്നു ഡോക്ടറമ്മേ….. അത്യാവശ്യമായ് ഒരു MRI ചെയ്യാനാവശ്യപ്പെട്ടു. ദിയയെ ഇപ്പോൾ സ്കാനിങ് റൂമിൽ കയറ്റിയേക്കുവാണ്.”

” ആരാ അകത്ത് ? “

” മേഘ സിസ്റ്ററും, ജനറൽ മെഡിസിനിലെ ഡോക്ടർ പ്രദീപ് കുമാറും ഉണ്ട് . “

” ഓക്കെ അജൂ …… എന്തുണ്ടെങ്കിലും വിളിക്കണം മടിക്കരുത്”.

“ശെരി ഡോക്ടറമ്മേ…. അത് നാളെ ദിയയുടെ ഡിസ്ച്ചാർജിൽ എന്തേലും മാറ്റം ഉണ്ടാകുമോ ?”

” ഏയ്…. സാധ്യത വളരെ കുറവാണ്. നമുക്ക് നോക്കാം. “

കോൾ ഡിസ്ക്കണക്ട് ചെയ്യുമ്പോൾ  സൂസൻ ചിന്തയിലായിരുന്നു. അജുവിനെ ആശ്വസിപ്പിക്കാൻ എന്തോ പറഞ്ഞെങ്കിലും ദിയയുടെ ഡിസ്ച്ചാർജിൽ മാറ്റമുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് അവർ ഓർത്തു.

മേശമേലിരുന്ന 2017ലെ ഡയറി അവർ നിരാശയോടെ ഏറെ നേരം നോക്കി. അജുവിനോട് ശ്രീ പറഞ്ഞതിലുപരിയായി അതിൽ മറ്റൊന്നും ഇല്ല. ദിയയുടെ അന്നത്തെ ആത്മഹത്യാ ശ്രമം പോലും ശ്രീ നൽകിയ  വീർപ്പുമുട്ടലുകൾ താങ്ങാനാവാഞ്ഞതിലാണ്. അവളവനെ ഏറെ സ്നേഹിച്ചു. അവൻ തിരിച്ചും….. അവളെ നഷ്ടപ്പെടുമോ എന്ന ചിന്ത തന്നെയാവാം അവനെ സംശയ രോഗിയാക്കിയത്. ഇന്നത്തെ കാലത്ത് പ്രണയത്തിൽ ത്യാഗമനോഭാവത്തേക്കാൾ കൂടുതൽ പിടിച്ചടക്കലുകളും വൈരാഗ്യ ബുദ്ധിയുമാണല്ലോ……..

ഒരു പെൺകുട്ടിയുടെ ചിന്താഗതി സമപ്രായക്കാരനായ പുരുഷനിൽ നിന്നും അഞ്ചു വയസ്സ് മുന്നോട്ട് സഞ്ചരിക്കുമെന്ന് വായിച്ചതോർക്കുന്നു. അതാവാം ഇക്കാലത്തെ സമപ്രായക്കാരുടെ ബന്ധങ്ങൾ ശിദ്ധിലമായ് പോകുന്നത്. ഒരു നോ കൊണ്ട് അവസാനിപ്പിക്കാവുന്ന പ്രശ്നങ്ങൾ ആത്മാർത്ഥതയുടെ പേരിൽ ഇങ്ങനെ സഹിക്കേണ്ടതുണ്ടോ….. ഈ ഞാനുൾപ്പടെ ആരും ആരേയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.  അവനവനെ സ്നേഹിക്കുന്നതിലുപരി മറ്റുള്ളവരെ സ്നേഹം കൊണ്ട് പൊതിയാനുള്ള പരക്കം പാച്ചിലിൽ ആണ് പലരും. ആ സ്നേഹം പലപ്പോഴും അർഹതയില്ലാത്തവരിലേക്കാവും എത്തിച്ചേരുന്നത്.

ചിന്തകളുടെ ചവറ്റുകൂനയിൽ നിന്നെപ്പോഴോ ഡോക്ടറുടെ  കണ്ണുകളെ ഉറക്കം കവർന്നെടുത്തു.

പിറ്റേന്ന്, ഒരു കപ്പ് ചായയുമായ്  ജോർജ് തട്ടി വിളിച്ചപ്പോഴാണ് ഡോക്ടർ ഉണർന്നത്.  ചാടി എഴുന്നേറ്റ്  ചുമരിലെ ക്ലോക്കിലേക്കാണ് സൂസൻ ആദ്യം നോക്കിയത്.

“അയ്യോ ഏട്ടു മണിയായോ….. ഇച്ചായാ… മോൻ “

” അവൻ സ്കൂളിലേക്ക്  പോകാൻ റെഡി ആകുവാ “

” പിന്നെന്താ എന്നെ അൽപം നേരത്തേ വിളിക്കാത്തെ ? ആഹ് ഞാനവന് കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ…”

” താനെന്തിനാ ഈ തിരക്കു കൂട്ടുന്നെ ?  ബ്രേക് ഫാസ്റ്റ് ഒക്കെ തയാറാണ്. ഇനി താൻ കൂടി റെഡിയാകുകേ വേണ്ടൂ…..”.

“ആഹാ ഇച്ചായൻ രാവിലെ കിച്ചണിൽ കയറിയോ?”

” താനിന്നലെ  നന്നായ് ഉറങ്ങീട്ടുണ്ടാവില്ലാന്നു  അറിയാം…. അതാ പിന്നെ ഞാൻ വിളിക്കാണ്ടിരുന്നെ.. പിന്നെ ബ്രേക്ഫാസ്റ്റ് എന്റെ വകയല്ല, നമ്മുടെ മകനാണ് ഇന്നത്തെ പാചകം… അതുകൊണ്ട് വേഗം റെഡി ആയി വായോ….. നല്ല വിശപ്പ്,  ഒന്നിച്ചിരുന്നു കഴിക്കാം. “

“അയ്യോ… എന്റെ കുഞ്ഞിനെക്കൊണ്ട് പണിയെടുപ്പിച്ചോ പാവം?”

“ആഹാ നല്ല കഥയായി…. വിവാഹം കഴിഞ്ഞാ വീട്ടിലെ എല്ലാ ജോലികളും ഒരുപോലെ പങ്കിടണമെന്ന് പറയുന്ന ഭാര്യ…. അമ്മയുടെ സ്ഥാനമേൽക്കുമ്പൊ പിന്നെ മകനെ പണിയെടുപ്പിക്കാതെ മാറ്റി നിർത്തുന്നത് എന്തിനാ ? അവനും നാളെ ഒരു ഭർത്താവാ കേണ്ടതാ…. ഈ കാലത്ത് ആണായും പെണായാലും ചിലതൊക്കെ അറിഞ്ഞിരിക്കേണ്ടുന്നത് നല്ലതാ… “

” അതല്ല…. അവൻ കുഞ്ഞല്ലേ…”

” കുഞ്ഞോ ? ഉപ്പും മുളകും തിരിച്ചറിയേണ്ടുന്ന പ്രായം അവനും വന്നു കഴിഞ്ഞു. പിന്നെ ഞാൻ നിർബന്ധിച്ചിട്ടൊന്നുമല്ല അവനായിട്ട് ഏറ്റെടുത്ത് ചെയ്തതാ….”

“ആഹ്  അത് അവനെന്റെ സ്വഭാവം കിട്ടിയേക്കുന്നതു കൊണ്ടാ….”

” ഓഹോ… ഇപ്പൊ ഇങ്ങനെയായോ..”

ജോർജിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് സൂസൻ റൂമിലേക്ക് കയറി…. സ്വയമറിയാതെ ഉറങ്ങിപ്പോയതിൽ തന്നോട് തന്നെ അമർഷം തോന്നിയിരുന്നെങ്കിലും. ജോർജിന്റെ സമീപനം അവരുടെ മനസ്സിനു കുളിരും സമാധാനവും നൽകി.

‘വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ എബി ഇച്ചായനുമായ് നന്നായ് അടുത്തു കഴിഞ്ഞു ഇനിയൊരു പറിച്ചു മാറ്റൽ  അത് ചിന്തിക്കാനാവുന്നില്ല. ‘

അതിനിടയിൽ പെട്ടെന്ന് ഡോക്ടർ ദിയയെ ഓർത്തു.

‘ഹോസ്പിറ്റലിൽ നിന്ന് ആരും വിളിച്ചില്ലല്ലോ  ഇതുവരെ’

കുളി കഴിഞ്ഞ് റെഡിയായി ആവി പാറുന്ന പുട്ടിനും കടലക്കറിക്കും മുന്നിലേക്ക് വന്നപ്പോൾ  ഡോക്ടർ തന്റെ ഫോൺ തിരഞ്ഞു. ബാൽക്കണിയിൽ നിന്നും എബിനത് കണ്ടെടുത്ത് കൊടുത്തു.

” അജുവിന്റെയും, മേഘയുടെയും മിസ്ഡ് കോൾ ഉണ്ട്…. അപ്പോൾ വിളിക്കാഞ്ഞിട്ടല്ല ഞാൻ അറിയാഞ്ഞിട്ടാണ് “

ഡോക്ടറുടെ മുഖത്തെ പരിഭവം കണ്ട് ജോർജ് കാര്യം തിരക്കി… തലേന്ന് ദിയയെ സ്കാനിങ് റൂമിലേക്ക് മാറ്റിയതുൾപ്പടെ എല്ലാം ഡോക്ടർ അദ്ധേഹത്തോട് പറഞ്ഞു.

മറ്റു പല ചിന്തകൾക്കും ഇടയിൽ എബിന്റെ പുട്ടും കടലയും താൻ ശ്രദ്ധിക്കാൻ മറന്ന കാര്യം ഡോക്ടർ ഓർത്തു.

“എബീ…… ബ്രേക്ഫാസ്റ്റ് നന്നായീട്ടോ….. അമ്മേട മോൻ നന്നായി പാചകം ചെയ്യുന്നുണ്ടല്ലോ….. ഇതൊരു പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്നുണ്ടോ നീയ്? “

” നോ അമ്മാ….. അമ്മക്കറിയില്ലേ എന്റെ ഡ്രീം എന്താണെന്ന്. അതിനൊപ്പം പഠിക്കാൻ സാധിക്കുന്നതെല്ലാം പഠിക്കണമെന്നും അറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഏത് മേഖലയിലാണ് ഒരു ബെറ്റർ ഫ്യൂച്ചർ ഉണ്ടാകുന്നതെന്ന് അറിയില്ലല്ലോ……”

സൂസൻ ചിരിച്ചു.

തന്റെ മകനെ ഓർത്ത് അവർ അഭിമാനം കൊണ്ടു .

കൈ കഴുകി എഴുന്നേറ്റ് എബി റൂമിലേക്ക് പോയപ്പോൾ അവർ ജോർജിനോടും അതേ പറ്റി സംസാരിച്ചു.

“നോക്കൂ ഇച്ചായാ…… ഈ പ്രായത്തിലെ എത്ര പക്വതയോടെയാണ് അവൻ സംസാരിക്കുന്നത്. കാലം കഴിയുന്തോറും നെഞ്ചിൽ വല്ലാത്തൊരു പുകച്ചിൽ അനുഭവപ്പെടുന്നു. “

” താൻ ഈ ജീനും, ജനറ്റിക്സും മാറ്റി നിർത്തി ഒരല്പ നേരം നല്ല കാര്യങ്ങൾ ചിന്തിക്ക്. അവനെ ഓർത്ത് ഭയപ്പെടേണ്ടതില്ല…. താനാ അവനെ വളർത്തിയെ ഒരിക്കലും അവൻ വഴി തെറ്റി സഞ്ചരിക്കില്ല. “

ജോർജിന്റെ വാക്കുകൾ സൂസന്റെ ഉള്ളിലെ തീ പിടിച്ച ചിന്തകൾക്ക്  ശമനം നൽകി.

ഹോസ്പിറ്റലിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ദിയക്കും കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അറിയാൻ കഴിഞ്ഞതിൽ ഡോക്ടർ സന്തോഷിച്ചു.

തെല്ലും വൈകാതെ മകനെ സ്കൂളിലാക്കി സൂസനും ജോർജും ഹോസ്പിറ്റലിലേക്ക് തിരിച്ചു. കാർ പാർക്കിംങ് ഏര്യയിൽ സൂസനെ വിട്ടിട്ട്…. ‘ ഇറങ്ങുമ്പോൾ വിളിക്കൂ, എനിക് എത്താൻ സാധിച്ചില്ലെങ്കിലും തീർച്ചയായും ഞാൻ വണ്ടി അയക്കാം ‘ എന്നു പറഞ്ഞ് ജോർജ് താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയി.

ചിരിച്ച മുഖത്തോടെ സുപ്രഭാതം നൽകി തന്നെ സ്വാഗതം ചെയ്ത സെക്യുരിറ്റി സുരേഷേട്ടന്റെ വീട്ടുവിശേഷം തിരക്കിയ ശേഷം ഡോക്ടർ തന്റെ റൂമിലേക്ക് അതിവേഗം നടന്നു.

✍️തുടരും.

അഞ്ജന.🙂

54 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 19 )

   1. Your dreams are mine now, This love that feels Right, Love stories that Touched my heart,Like it happened yesterday, i too had a love story oka vaichu….

    Liked by 1 person

   2. Like it happened ystrdy and i too had a love story enganund??…. njan order cheythekkuvaa… lockdown kaaranam delivery delay😔😔

    Like

   3. 🤪🤪 kore aayi… ente athe vattulla oraale kanditt…. nice to meet uuuuuu😁😁😁😁😁😁😁😁😁😁😁😁

    Like

   4. Nallathalle…..😂😂😂 ente achanum athe….. naattil undaayirunnappo weekly kuranjath 2 to 3 books finish cheyyumaarnnu. Eppo naattil vannal polum vaayikkaarilla… tym ella parayum. Athinokle koodeett njan vaayikkunnund..😁😁😁😁😁

    Like

   5. Vayana valathoru lahariyane… namuda pala thatudharanakalum mati tharum. Vayana konde anik chilathoka mariyitunde. Ini open minded ayi paranju thudananm

    Like

   6. Malayalam ithil RIP enoru book unde nalatha try to read it. Iniumunde kura suggestions…. books ina kurich parayan thudagiyal nirthan patila

    Liked by 1 person

   7. Yes.. try to read monk who sold his Ferrari, who will cry when you die and subtle of not giving a fuck. Best books have read recently

    Liked by 1 person

   8. Who will cry when you die njan vaayichittund.. and monk who sold his ferrariyum recently publish cheytha write me a love storyum aanu ente wishlistle next 1st.

    Like

   9. Ethum koodi kettappo…. am truly excited to read….. ottayiruppinu vaayichu theerkkaanulla aakaamsha ind.😍😍😍😍. Dont knw Y its getting late😪

    Liked by 1 person

   10. It’s because of lockdown. Iniumnde books to suggest…. books are our best friends. Reading really changed me

    Liked by 1 person

   11. I hope you can understand oru jobless readernte avastha…. job indel tym illa… tym undel job ella🤣🤣🤣🤣🤣🤣.. but Achante budgetil monthly oru book engilum paranjittullond am happy😁

    Liked by 1 person

   12. Second hand books kituna stalam undakum. Pazhya books vitite puthiya the vangikuka. Calicut ayirunaki njan tharaunnu

    Liked by 1 person

   13. Second hand medikkaarund… but pazhayath kodukkaarilla… vaayikkunnath okke collect cheythu veykkunnathum oru hobby aah… athukond public libraryil ninnu kurache vaayikkarullu.

    Like

   14. Ha enikkum lockdownil orupaad vaayikkanam nnu indaarnnu… but books kittan alpam paada… 2020 lu eathaand 8 to 9 books njan cmplt cheythu… but 2021 aayappo… purathekk erangaan pattatha avastha aayii… and online deliveryum kanakkaa… maathravalla… online clas kaaranam ottum tym kittunnilla.😌

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s