ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 22 )

ദിയയുടെ മുറിക്കുള്ളിൽ പുസ്തകങ്ങളുടെ വലിയൊരു ശേഖരം മേഘ കണ്ടു. എന്തു ഭംഗിയിലാണ് ഓരോന്നും അടുക്കി വച്ചിരിക്കുന്നത്. ഒരു വീടിനുള്ളിൽ ഒളിപ്പിച്ച മറ്റൊരു ലോകം കണ്ടതു പോലെ ആ മുറിക്കുള്ളിൽ ഉടനീളം അവൾ കണ്ണോടിച്ചു.


ചുമർച്ചിത്രങ്ങളും,
ബാൽക്കണിലെ ചെറു ചെടികളും, പൂക്കും നിറങ്ങളും കൊണ്ട് മനോഹരമായൊരിടം.

“മേഘാ…… “
ദിയയുടെ വിളിക്ക് പിൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുന്നിലേക്ക്  ഛായാപടങ്ങളടങ്ങിയ ഒരു ഓർമ്മ പുസ്തകമാണ് അവൾ നീട്ടിയത്.

മുറിയുടെ ഒരു കോണിൽ നിലത്തിരിക്കാവുന്ന വിധത്തിൽ രണ്ടു മൂന്ന് കാറ്റു നിറച്ച തലയിണകൾ നിരത്തി ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. മേഘയെ അവിടേക്ക് ഇരിക്കാൻ അജു ക്ഷണിച്ചു.

മേഘ ആ പുസ്തകത്തിന്റെ താളു മറിക്കുമ്പോൾ, ഓരോ ചിത്രങ്ങൾക്കു പിന്നിലും മധുരിക്കുന്ന കുന്നോളം ഓർമ്മകൾ പറഞ്ഞു തീർക്കുവാൻ ദിയയും അജുവും മത്സരിക്കുന്നുണ്ട്.

ഇടയിലൊരു താളുമറിയുമ്പോൾ ദിയ പെട്ടെന്ന് നിശബ്ദയായ്. അതിൽ അജുവിനും ദിയക്കു മിടയിൽ കണ്ടൊരു വ്യക്തിയെ അജു മേഘയ്ക്ക് പരിജയപ്പെടുത്തി.

“ഇതാണ് ശ്രീ. “

എന്തോ മനസ്സിലാക്കിയ തരത്തിൽ മറ്റെന്തോ ചിന്തയിലേക്ക്  ആഴ്ന്നിറങ്ങാൻ തുടങ്ങിയ  ദിയയെ നോക്കിയ ശേഷം മേഘ ആ പുസ്തകം അടച്ചു.

“ആഹ് ഇനിയെന്നും ഞാനിവിടെക്കെ തന്നെ കാണുമല്ലോ…… ബാക്കി കഥ പിന്നെ കേൾക്കാം.”

മേഘയിലെ പ്രവർത്തി അജുവിന് ആശ്വാസം പകർന്നു. മേഘ എഴുന്നേറ്റ് ദിയയുടെ പുസ്ത കൂട്ടങ്ങൾക്ക് അരികിലേക്ക് നടന്നു. അതിലൊരെണ്ണം കയ്യിലെടുത്തവൾ ദിയക്ക് നേരേ തിരിഞ്ഞു.

” ദിയാ……. താൻ ഈ പുസ്തകം വായിച്ചിട്ടുണ്ടോ ?”

തന്റെ ചിന്തകളിൽ നിന്നുണർന്നവൾ മേഘയുടെ കയ്യിലെ പുസ്തകത്തിലേക്ക് നോട്ടമെറിഞ്ഞു.

“ഉവ്വ് “

” ഞാനും വായിച്ചിട്ടുണ്ട്.” 

കഥയെയും,  കഥാകാരനെയും, കഥാപാത്രങ്ങളെയും പറ്റി മേഘ വാചാലയായി. ആ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ തനിക്കുണ്ടായ മനോഭാവങ്ങളെ അവൾ അക്കമിട്ടെണ്ണി പറഞ്ഞു. ദിയയും തനിക്കേറെ പ്രിയപ്പെട്ട പുസ്തത്തെ കുറിച്ച് കേൾക്കുവാനും അതിനെ വർണ്ണിച്ച് ഏറെ സംസാരിക്കുവാനും തുടങ്ങി.

നല്ല നല്ല എഴുത്തുകാരും ,  കൃതികളുമായി അവർക്കിടയിലെ സംസാര വിഷയം. ദിയ തന്റെ ഷെൽഫിൽ നിന്നും മറ്റൊരു പുസ്തകം കയ്യിലെടുത്തു.

“മേഘാ താനിത് വായിച്ചിട്ടുണ്ടോ ?”

“ഇല്ലെടാ….”

” ഇതെന്റെ ഇരുപതാം പിറന്നാളിന് ലണ്ടനിൽ നിന്നീ അജു അയച്ചു തന്നതാണ്. അവനും വായിച്ചു കാണില്ല.., അല്ലേ അജൂ ?”

“ഞാനിതന്ന് ഓൺലൈൻ റിവ്യൂ കണ്ട് നിനക്കായ് വാങ്ങിയതാണ്. വായിക്കണമെന്ന് തോന്നിയിരുന്നു എന്നാൽ അതിനുള്ള സമയം കണ്ടെത്തിയിരുന്നില്ല എന്നത് സത്യം. “

ദിയ ചിരിച്ചു.
“ഞാനീ ജീവിതത്തിൽ ഇന്നുവരെ വായിച്ചതിൽ നിന്നും എനിക്കേറെ പ്രിയപ്പെട്ടതാണ് ഈ പുസ്തകം. “

ദിയ അത് മേഘയ്ക്ക് നേരേ നീട്ടി.

“മേഘാ…. താനിത് വായിച്ച് അഭിപ്രായം അറിയിക്കണോട്ടോ.. തന്റെ വായന കഴിഞ്ഞ് അതീ മടിയനെ ഏൽപ്പിക്കൂ…. അജൂ… നീയും സമയം കണ്ടെത്തി വായിച്ചേ മതിയാവുള്ളൂ…. ഇതെന്റെ നിർബന്ധമാണെന്ന് കൂട്ടിക്കോളൂ….. നീ സമ്മാനിച്ച പുസ്തകത്തിന്റെ വെളിച്ചം നിന്റെ ജീവിത്തിലും ഉണ്ടാവട്ടെ .”

” തീർച്ചയായും ദിയാ….”
മേഘ സന്തോഷത്തോടെ ആ പുസ്തകം നെഞ്ചോട് ചേർക്കുമ്പോൾ അജു തെല്ലും കുറുമ്പോടെ ദിയയെ നോക്കി കണ്ണു ചിമ്മി.

ദിയ മുന്നിലേക്ക് നടന്ന് അവന്റെ ചെവിക്കു പിടിച്ചു മുറുക്കി .

” മടിയൻ”

“ആ…….. ഹ് വായിച്ചോളാമേ……” അജു വേദനയാൽ അലറി .

“അങ്ങനെ  എനിക്ക് വേണ്ടി നീ വായിക്കണ്ട .” ദിയ പരിഭവം നടിച്ചു.

” പെണങ്ങല്ലേടീ….. നീ എടുത്തു തന്നതിൽ ഏതേലും ഞാൻ വായിക്കാതിരുന്നിട്ടുണ്ടോ…?? നീ സമ്മാനിച്ചതു മാത്രമല്ലേ ഞാനീ ജീവിതത്തിൽ വായിച്ചിട്ടുള്ളൂ…… പിന്നെന്തിനാ മൂപ്പേട ദിയക്കുട്ടിക്ക് ഈ പരിഭവം.”

തന്നെ നോക്കി മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച്ച ദിയയുടെ മുടിക്ക് പിടിച്ച് അജു വലിച്ചു. ദിയയും വിട്ടു കൊടുത്തില്ല.. അവളുടെ ഇരു കരങ്ങളാലും അവളവന്റെ ചീകി മിനുക്കിയ മുടിയിഴകൾ അലങ്കോലമാക്കി.

അവരുടെ കുറുമ്പും തല്ലു കൂടലും മേഘയും ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ദിയ  മേഘയോട് സംസാരിക്കുവാൻ ആവശ്യപ്പെട്ട് അജുവിനെ കണ്ണു കാണിച്ചു. ശേഷം എഴുന്നേറ്റ്  ചെന്ന് തന്റെ ഫോണിലെ ഇഷ്ട ഗാനങ്ങളുടെ പട്ടിക തിരഞ്ഞെടുത്ത്  അത് സ്പീക്കറുമായ് കണക്ട് ചെയ്തു.  ആ മുറിക്കുള്ളിലായ് മാത്രം കേൾക്കാൻ തക്കവണ്ണം അവളതിന്റെ ശബ്ദം ക്രമീകരിച്ചു.

“വെള്ളാം കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം…
ഉള്ളിൻ ഉള്ളിൽ താലോലിക്കാം
..എന്നെന്നും..
എന്തേ പോരാത്തൂ…….
വാവേ വാ വാച്ചീ…..”

പാട്ടിനൊപ്പം മേഘയുടെ വിരലുകൾ താളം പിടിച്ചു…  ദിയ നിന്നിരുന്നതിനു നേരേ മുന്നിലെ ചുമരിൽ ഒരു വയലിൻ തൂക്കിയിരുന്നു. ദിയ മെല്ലെ ആ തന്ത്രികളിൽ തൊട്ടു. ആ വയലിൻ കയ്യിലെടുത്ത് പൊടി തുടച്ച് അവൾ തന്റെ മാറോട് ചേർത്തു. കണ്ണുകളടച്ച് അൽപ നേരം ശാന്തമായ്  ആ പാട്ടിലെ വരികൾക്കൊപ്പം സഞ്ചരിച്ച ശേഷം വലം കയ്യിലെ ബോ ആ  തന്ത്രികളോടു ചേർത്തു..  അവളുടെ ചുണ്ടുകൾക്കൊപ്പം പാട്ടിനൊപ്പം ആ വയലിനും പാടി.

    ” തിത്തെയ് തിത്തെയ്
നൃത്തം വെയ്ക്കുംപൂന്തെന്നൽ…..
മുത്തം വെയ്ക്കാൻ
എത്തുന്നുണ്ടീ പല്ലക്കിൽ….
എന്തേ തുള്ളാത്തൂ……
വാവേ വാവാച്ചീ…….”

ഏറെ നാൾക്ക് ശേഷം ആ മുറിക്കുള്ളിൽ ദിയയുടെ വയലിൻ നാദം മുഴങ്ങിക്കേട്ടു.  ദിയയെ ആശ്ചര്യത്തോടെ നോക്കി ഇരിക്കുന്നതിനിടയിൽ അവൾ ഏൽപ്പിച്ച കാര്യം അജു മറന്നു.
ആ പാട്ട് അവസാനിച്ച് മറ്റൊന്നു തുടങ്ങിയപ്പോഴേക്കും ദിയ തന്റെ വയലിൻ തിരികെ ആ ചുമരിൽ വെച്ചു. താഴെ അടുത്തായ് ഇരുന്ന ചിലങ്കയിലൂടെയവൾ വിരലോടിച്ചു. നഷ്ടപ്പെടുത്തിയതെന്തൊക്കെയോ തിരിച്ചു പിടിക്കണമെന്നു മനസ്സിലുറപ്പിച്ച് തിരിഞ്ഞു നോക്കുമ്പോൾ തന്നെ തന്നെ നോക്കിയിരിക്കുന്ന അജുവിനെയും മേഘയേയുമാണ് കണ്ടത്.

“എന്തേ രണ്ടാളും ഇങ്ങനെ നോക്കുന്നേ?”

നീ പറഞ്ഞു കഴിഞ്ഞോ ? എന്ന് ദിയ കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി. ഇല്ലാ എന്നത് അവന്റെ മൗനത്തിൽ നിന്നവൾക്ക് വ്യക്തമായി. ദിയ  നടന്ന് അജുവിന്റെ അടുക്കൽ വന്നിരുന്നു.

“മേഘാ…… ഇവനേതായാലും ചോദിക്കാൻ പോണില്ല. യാതൊരു വിധ ഒളിയും മറയും ഇല്ലാതെ ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ………  തനിക്ക് ഞാനീ മൂപ്പയെ കെട്ടിച്ചു തരട്ടെ ? ഇഷ്ടാണോ മേഘയ്ക്ക്.?”

മേഘ ചിരിച്ചു.

” താഴെ വെച്ച് അജു നോക്കുന്നതു കണ്ടപ്പോഴേ ഈ ചോദ്യം ഞാൻ ഊഹിച്ചു..”

“മേഘാ…… എനിക്ക് ഇഷടായി…. എന്നാലത് അസ്തിക്ക് പിടിച്ച പ്രേമോന്നും അല്ല. എന്റെ മനസ്സിലിട്ട് കുഴപ്പിച്ച് ഈ ഒരു ഇഷ്ടത്തെ പല തലങ്ങളിലേക്ക് ഉയർത്തും മുൻപ് തന്റെ ഭാഗം അറിഞ്ഞാൽ കൊളളാമെന്നുണ്ട്. “

“അജൂ….. ഞാനും വളച്ചു കെട്ടുന്നില്ല.  തന്നെ ആർക്കാ ഇഷ്ടാവാത്തെ……  താനീ ദിയയെയും ദേവീമ്മയേയും ദിയാമ്മയെയും ഒക്കെ പൊന്നു പോലെ നോക്കുന്നില്ലേ….. വാനോളം സ്നേഹിക്കണില്ലേ അപ്പൊ പിന്നെ തന്റെ ഭാര്യയായി വരുന്നവളെ എപ്രകാരം .നോക്കുമെന്നതും വ്യക്തമാണ്….  പക്ഷേ തന്റെ ഈ സ്നേഹവും ബഹുമാനവും എല്ലാം എന്നെ പറ്റിയും എന്റെ കുടുംബത്തെ പറ്റിയും അറിയുന്നതോടെ ഇല്ലാതാവും. “

” ഏയ്….. താൻ ആയിരുന്ന അവസ്ഥയിൽ എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയും മേഘാ……”

” ഇല്ലാ അജൂ….. നിങ്ങളുടെ ആരുടെയും സ്നേഹത്തിന് ഞാൻ അർഹയല്ല…. തന്റെ പ്രണയം അനുഭവിക്കാൻ ഞാൻ അയോഗ്യയാണ്. “

“മേഘാ……. “
ദിയയാണ്. മേഘ മുഖമുയർത്തി അവളെ നോക്കി.

” താൻ പറഞ്ഞ്തിൽ നിന്നും തന്നെ അടുത്തറിഞ്ഞതിൽ നിന്നും ഞാനൊന്നു പറഞ്ഞോട്ടെ…. അജുവിനെ എനിക്ക് ചെറുപ്പം മുതലേ അറിയുന്നതാണ്. മറ്റാരെക്കാളും നന്നായ് അവനു നിന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്. “

” ഞാൻ പറഞ്ഞതിനു പുറമേ പറയാത്തതും താൻ അറിയാത്തതുമായ് ധാരാളമുണ്ട് ദിയാ…… അതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പാണ്……”

” കഴിയുമെങ്കിൽ ഒക്കെ തുറന്നു പറയാൻ ശ്രമിക്കൂ മേഘാ…..  കേട്ട് കഴിഞ്ഞ് അജുവിന് വ്യക്തമായൊരു തീരുമാനം എടുക്കാമല്ലോ…..”

“മ് പറയാം….. ഇന്നുവരെ ഞാനാരോടും കൂട്ടു കൂടിയിട്ടില്ല…. ഇങ്ങോട്ടു മിണ്ടി വന്നവർ പോലും ഒക്കെ അറിയുമ്പോൾ  എന്നെ ഒറ്റപ്പെടുത്താറാണ് പതിവ്. ദിയാ….. നിങ്ങളുടെ സൗഹൃദവും എനിക്ക് നഷ്ടമാകുമോ എന്നു ഞാൻ ഭയക്കുന്നു. “

മേഘയുടെ കണ്ണുകൾ നിറഞ്ഞു.

“എന്താ മേഘാ ഇത്….. താനാഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ട… ഞങ്ങളൊരിക്കലും നിർബന്ധിക്കില്ല. പിന്നെ ഞങ്ങൾ ഇഷ്ടപ്പെട്ട , കൂട്ടു കൂടിയ ഈ മേഘയെ  പിരിയാൻ ഞങ്ങൾ തയാറല്ല…. അതിനി തന്റെ പാസ്റ്റിന്റെയോ  പ്രസന്റിന്റെയോ പേരിൽ ആയാൽപ്പോലും . “

ദിയ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” എല്ലാം പറയാം ദിയാ….. എന്നെ മനസ്സിലാക്കാൻ നിങ്ങൾ തയാറാകുമെന്ന് എനിക്ക് അറിയാം. പിന്നെ മനസ്സിലുള്ളതൊക്കെ അഴുക്കു ചാലു പോലെ കെട്ടിക്കിടന്നിട്ട് എന്താ കാര്യം…. ഒഴുക്കുണ്ടാവുമ്പോഴല്ലേ  വെള്ളം തെളിഞ്ഞതാവുള്ളൂ….”

മേഘ തന്റെ കഥയിലേക്ക്…….
അല്ല തന്റെ ജീവിതത്തിലേക്ക് കടന്നു. അജുവും ദിയയും അവളെ കേൾക്കാൻ കാതും മനസ്സും കൊടുത്തു.

അവർക്കിടയിലുണ്ടായ മൗനത്തിനു പിന്നിൽ ആ മുറിയിലെങ്ങും കാറ്റിനൊപ്പം ഒരു പാട്ടും ഒഴുകി നടന്നു.

“പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ…) “

( വായനക്കാർക്ക്…., ഇനി ഒരൽപ ദൂരം നമുക്ക് മേഘയുടെ ഒപ്പം സഞ്ചരിക്കാം…. അജുവിനും, ദിയയ്ക്കും ഒപ്പം അവൾക്കായ് കാതോർക്കാം ).

✍️തുടരും.

അഞ്ജന.🙂

20 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 22 )

    1. 🤣🤣 actually nammal thammil undaaya oru talkil ninnaa angane oru idea thanne vannath… allathe… mention cheyth parayaananel athrem best aayit oru bookum njan vaayichittilla

      Like

      1. Vaichukondiriku. Pina oru spefied genre book mathrama vaiku ennula reethi akaruthe. Patunathum alla tharam booksum vaikuka

        Liked by 1 person

      2. 🤣🤣 ente suggetionsil ninnu manasilaayi lle??… usually top rated worksinekkal top criticised works aanu njan choose cheyyaaru pathiv.😁

        Like

      3. Yes… thinking patterns thana marum. Ee aduthe ayi vaicha ee booksum pin kazhinja 8 varshatha anubavumane njan last blog il share chaithathe

        Liked by 1 person

      1. I think ente wishlistil already add cheythittund… paul kalanithi de alle?? Praanan vaayuvil aliyumbol… sure aayittum vaayikkum.💪

        Like

  1. Awww Darling… Katha oro phasesilek kadakkuanu… Ithile oro kathapathrathinum orupaad parayan ullath pole ❤❤❤❤ awww… Waiting waiting waiting… ❤❤❤❤ ini Meghakk oppam analle😍❤

    Liked by 1 person

Leave a comment