ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 23 )

മേഘ.. , അച്ഛന്റെയും അമ്മയുടേയും മേയ…

തെന്മയത്തെ സർക്കാർ  യു.പി സ്കൂൾ അദ്ധ്യാപകനായ മാധവൻ മാഷിന്  ആദ്യ കാഴ്ചയിൽ തന്നെ സ്ഥലത്തെ പ്രധാനിയായ  മഹേന്ദ്രൻ തമ്പിയുടെ ഏക മകളോട് ഒരു ഭ്രമം തോന്നിയിരുന്നു. എങ്കിലും പണത്തൂക്കത്തിലും ആഠിത്യത്തിലുമുള്ള അന്തരം ബോധ്യമുള്ളതുകൊണ്ട് മാഷത് വെളിവാക്കിയില്ല… എന്നാൽ നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന, ഏവർക്കും പ്രിയങ്കരനും  കാഴ്ചയിൽ സുമുഖനുമായ  ആ ചെറുപ്പക്കാരനോട്  തമ്പിയുടെ മകൾ സാവിത്രിക്ക്  കണ്ടനാൾ മുതൽ പ്രണയമായിരുന്നു. 

സാവിത്രി തന്റെ പഠനം പൂർത്തിയാക്കിയ ശേഷം കിട്ടിയ ജോലിക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വിവാഹ ശേഷം ജോലി ചെയ്തു കൊള്ളാൻ  തമ്പി മകൾക്ക് അനുവാദം നൽകി. എന്നാൽ തമ്പി ചുണ്ടിക്കാണിച്ച വെക്തിയെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്നും. തനിക്ക് മാധവൻ മാഷിനെ ഇഷ്ടമാണെന്നും സാവിത്രി  തുറന്നു പറഞ്ഞു.

അന്നു രാത്രി കാവിലെ ഉത്സവം കണ്ടു മടങ്ങവെ തന്റെ നേർക്കുണ്ടായ ആക്രമണത്തിനിടയിൽ സാവിത്രിയുടെ ചെറിയച്ഛൻ നരേന്ദ്രൻ തമ്പിയുടെ അടി വന്നു പതിച്ചത്  മാധവന്റെ തലയിലാണ്.

ബോധം മറയും മുൻപ് സാവിത്രിക്കുട്ടിക്ക് തന്നോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് മാധവന് വിശ്വസിക്കാനായില്ല.

മൂന്നു ദിവസം മാഷ് ആശുപത്രിയിൽ കഴിച്ചു കൂട്ടി. ഈ മൂന്നു ദിവസവും പതിവായി കാണാറുള്ള സ്ഥലങ്ങളിൽ  മാധവൻ മാഷിനെ കാണാതെ വന്നപ്പോൾ സാവിത്രി തന്റെ അച്ഛനെ സംശയിക്കാതിരുന്നില്ല.  മാത്രമല്ല അന്വേഷിച്ചപ്പോൾ അദ്ധേഹം ആശുപത്രിയിലാണെന്ന് അയൽക്കാർ  പറഞ്ഞറിഞ്ഞു.  എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരെത്തും പിടിയുമില്ല. പക്ഷേ അതു കൂടി കേട്ടപ്പോൾ സാവിത്രിയിലെ സംശയം സത്യമാണെന്നവൾക്ക് ബോധ്യമായി.

നരേന്ദ്രൻ തമ്പിയുടെയും മഹേന്ദ്രൻ തമ്പിയുടേയും രഹസ്യം സൂഷിപ്പുകാരൻ ദിവാകരനെ സാവിത്രിയും കൂട്ടരും ചേർന്ന് നന്നേ ഒന്ന് ഭയപ്പെടുത്തി. അയാൾ അറിയുന്ന സത്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു.  ചെറിയച്ഛനാണ് ഇതിനു പിന്നിലെന്ന് ഉറപ്പായതും സാവിത്രി  അച്ഛനോടും ചെറിയച്ഛനോടും ഇതേ പറ്റി സംസാരിക്കാൻ മുതിർന്നു. എന്നാൽ അത് അവരിലെ പകയും പ്രതികാരവും കൂട്ടാനേ സാധ്യതയുള്ളൂ എന്ന് മനസ്സിലാക്കി. അവൾ മൗനം പാലിച്ചു.

പിറ്റേന്ന് വീട്ടിൽ ആരും ഇല്ലാത്ത തക്കത്തിന് സാവിത്രി മാധവൻ മാഷിനെ കാണാൻ പുറപ്പെട്ടു.

തന്റെ അമ്മയുടെ മരണശേഷം ആ വീട്ടിൽ മാധവൻ മാഷ് തനിച്ചായിരുന്നു താമസം.  അയൽക്കാരും ചില അടുത്ത സുഹൃത്തുക്കളുമല്ലാതെ ബന്ധുക്കളായ് മറ്റാരുമുണ്ടായിരുന്നില്ല മാഷിന്.

സാവിത്രി ചെല്ലുമ്പോൾ വെച്ചുകെട്ടിയ കയ്യുമായ് ഉച്ചയ്ക്ക് കഞ്ഞി വെയ്ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. സാവിത്രിക്കുട്ടിയെ കണ്ടതും കയറിയിരിക്കാൻ ആവശ്യപ്പെട്ട് ചായയെടുക്കാമെന്ന് പറഞ്ഞ് മാഷ് അടുക്കളയിലേക്ക് പോയി. തൊട്ടു പിന്നാലെ സാവിത്രയും വെച്ചു പിടിച്ചു.

” മാഷിനെന്നെ ചായ കുടിപ്പിച്ചേ മതിയാക്കുള്ളൂ എന്നാണേൽ ഞാനിടാം ചായ. “

അടുക്കളയിൽ സാവിത്രിയെ കണ്ടതും മാഷ് ആകെ പരിഭ്രാന്തനായി.

“എന്താ സാവിത്രിക്കുട്ടി ഇത് ?, ആരെങ്കിലും കണ്ടാലുള്ള അവസ്ഥ എന്താകും ? മംഗലത്തെ കുട്ടി ഈ കുടിലിന്റെ പിന്നാമ്പുറത്തോ…. താൻ ഉമ്മറത്തേക്ക് ഇരിക്ക് ഞാൻ ചായ എടുക്കാം. “

മാഷ് ചൂടുപാറുന്ന ചായക്കപ്പ് സാവിത്രിക്ക് നേരേ നീട്ടിയിട്ട് ഉമ്മറത്തേക്ക് നടന്നു. പിന്നാലെ സാവിത്രിയും.

” വേഗം കുടിച്ചിട്ട് ആരേലും കാണും മുന്നേ വീട്ടിലേക്ക്  പൊക്കോളൂ “

“മാഷ് എന്തിനാ ഭയപ്പെടുന്നത്? മാഷിന് എന്താ പറ്റിയെന്ന് അറിയാനല്ലേ ഞാൻ ഓടി വന്നത്. ആ എന്നെ എന്തിനാ അങ്ങ് ആട്ടി ഓടിക്കുന്നെ ? “

“എനിക്കെന്താ സംഭവിച്ചേന്ന് അറിയില്ലേ തനിക്ക് ?”

മാഷിന്റെ മുഖം കോപം കൊണ്ടു ചുവന്നു.

“മാഷേ…. ഞാൻ, എനിക്കിഷ്ടാ…. മാഷിനും എന്നെ ഇഷ്ടാണെന്ന് കരുതിയാ ഞാൻ അച്ഛനോട് അങ്ങനൊക്കെ പറഞ്ഞത് മാഷെന്നോട് ക്ഷമിക്കണം. എന്നോട് ദേഷ്യം തോന്നരുത്. “

സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു .

“അയ്യേ…. എന്താ കുട്ടീ ഇത്. എനിക്ക് തന്നോട് ദേഷ്യം ഒന്നും ഇല്ല. താൻ കരയാതിരിക്കൂ….”

“മാഷിന് എന്നെ ഇഷ്ടമല്ലേ ?”

” മംഗലത്തെ സാവിത്രി മിടുക്കിയല്ലേ….. ഇവിടെ ആർക്കാ തന്നെ ഇഷ്ടമല്ലാത്തെ ?…. എനിക്കും ഇഷ്ടമാണ്. പക്ഷേ അത് താൻ കരുതുന്ന ഒരർത്ഥത്തിലുള്ള ഇഷ്ടമല്ല.”

“എന്തേ മാഷിന് എന്നെ വിവാഹം കഴിക്കാൻ സാധിക്കില്ലേ?”

മാധവൻ മാഷ് ചെറു ചിരിയോടെ പറഞ്ഞു.

“എന്റെ സാവിത്രിക്കുട്ടീ….. ആനയും ഉറുമ്പും ചങ്ങാതിമാരാവും….. എന്നാൽ ഇണകളാകുന്നത് ചിന്തിക്കാൻ കഴിയുന്ന കാര്യമാണോ ?”

” മാഷെന്നെ പറഞ്ഞു തിരുത്താൻ നിൽക്കണ്ട…. നല്ലതുപോലെ ആലോചിച്ച് എടുത്ത തീരുമാനമാണിത്. എനിക്ക് പണമോ പത്രാസ്സോ വേണ്ട.. മാഷിന്റെ ഭാര്യയായി…, ഇവുടുത്തെ കുട്ടികളുടെ അമ്മയായി കഴിഞ്ഞാൽ മതി. “

മാഷ് മറുപടി എന്തെങ്കിലും പറയും മുൻപേ കയ്യിലിരുന്ന ചായ ഗ്ലാസ്സ് ഉമ്മറത്തിണ്ണയിലേക്ക് വെച്ചിട്ട് സാവിത്രി മുറ്റത്തേക്ക് ഇറങ്ങി നടന്നു.

പിന്നീടങ്ങോട്ട് ഊണിലും ഉറക്കത്തിലും സാവിത്രിയായി മാധവൻ മാഷിന്റെ ചിന്തയിൽ മുഴുവൻ .

പിന്നെ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം സ്കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ച് മാഷ് സാവിത്രിയെ കണ്ടിരുന്നു.  കവലയിലെ കംപ്യൂട്ടർ സെന്ററിൽ ടൈപ്പ് പഠിക്കാൻ പോകുകയായിരുന്നു സാവിത്രി.

“മാഷേ…. എങ്ങനെ ഉണ്ട് ഇപ്പൊ ?”

” സാരമായിട്ട് ഒന്നുമില്ല. “

സാവിത്രി തന്റെ പുസ്തകത്തിനിടയിൽ നിന്നും ഒരു കടലസ്സെടുത്ത് മാഷിനു നേരേ നീട്ടി.

“മറുപടി തരണം .”

വാങ്ങാൻ മടിച്ചു നിന്ന മാഷിന്റെ ഷർട്ടിനു പോക്കറ്റിലേക്ക് അത് തിരുകി വെച്ചിട്ട് അവൾ ചെറു ചിരിയോടെ ഓടി നടന്നു.

മാഷ്  കത്ത് തുറന്നു നോക്കിയില്ല. തന്റെ മനസ്സ് കൈവിട്ടു പോകുമോ എന്ന ഭയം മാഷിനെ വല്ലാതെ അലട്ടി.

അന്നു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാഷിനെ കാണാൻ സാവിത്രിയുടെ ഒരു സുഹ്യത്ത് വഴിയിൽ കാത്തു നിൽപ്പുണ്ടായിരുന്നു.

“മാഷേ….. ഞാൻ ശ്രീദേവി. സാവിത്രി എന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ്. എന്റെ ഈ വരവ് സാവിത്രിക്ക് അറിയില്ല. മാഷിനെ അവൾ  കുറച്ചേറെ വർഷങ്ങളായി സ്നേഹിക്കുന്നു. നേരിൽ കാണുമ്പോഴുള്ള മാഷിന്റെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവളോടൊരു ഇഷ്ടക്കുറവുള്ളതായ് തോന്നിയിരുന്നില്ല. ഒന്നു പറഞ്ഞാൽ അവളുടെ ഉള്ളിലെ സ്നേഹം ഇത്രകണ്ട് പടർന്നു പന്തലിച്ച് പ്രണയത്തിലെത്തിനിൽക്കാൻ ഞാനും കാരണക്കാരിയാണ്. അവളുടെ ആശകളെ സ്വപ്നങ്ങളെ ഊതിപ്പെരുപ്പിച്ചതിൽ എനിക്കും പങ്കുണ്ട്. മാഷ് ക്ഷമിക്കണം. സാവിത്രിക്ക് മറുപടി എഴുതുമ്പോൾ അവളെ ഇഷ്ടമല്ലെന്നു മാത്രം പറയരുത്.  “

മാഷ് മറുപടി പറഞ്ഞില്ല. മുന്നോട്ട് നടന്നു. വീട്ടിലെത്തി പല ജോലിത്തിരക്കുകളിൽ മുഴുകുമ്പോഴും  സാവിത്രിയും ആ കത്തും മാത്രമായിരുന്നു മാഷിന്റെ നെഞ്ചിൽ. രാത്രിയിൽ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാഷിന് ഉറക്കം വന്നിരുന്നില്ല.

ഒടുവിൽ ക്ഷമ നശിച്ച് ആ കത്തിനുള്ളിൽ എന്താണെന്നറിയണമെന്ന് മാഷ് തീരുമാനിച്ചു.  റാന്തൽ വിളക്കിനു ചുവട്ടിൽ ഇരുന്ന് കയ്യിലെ കത്ത് തിരിച്ചും മറിച്ചും നോക്കി.  ‘ഒന്നുമില്ല’

വെറും വെള്ളക്കടലാസ്സ് .

‘പിന്നെ എന്തിനാവും നിർബന്ധപൂർവ്വം അവളിതു തന്നെ ഏൽപ്പിച്ചത് ‘.

ഈ വെള്ളക്കടലാസ്സ് കവർന്നെടുത്തത് എന്റെ ഒരു ദിവസത്തെ മുഴുവൻ ചിന്തകളെയാണ്. സമയത്തെയാണ്. എന്റെ മയക്കത്തെയാണ്.  മാഷിന് തന്നോട് തന്നെ കൗതുകം തോന്നി.

എന്താണ് താനിതിൽ പ്രതീക്ഷിച്ചത്? ഒരു പ്രണയാഭ്യർത്ഥന. ; ഒരു പക്ഷേ ഇതിൽ അപ്രകാരം എഴുതിയിരുന്നെങ്കിൽ താനെന്തു മറുപടി എഴുതുമായിരുന്നു ? സാവിത്രിയോട് എനിക്ക് പ്രണയമാണോ? ഇല്ല…. അതെങ്ങനെ ശരിയാകും. മംഗലം തറവാടിന്റെ തൊഴുത്തിൽ പോലും ഒരു സ്ഥാനമാഗ്രഹിക്കാൻ യോഗ്യതയില്ലാത്തവനാണ് താൻ . പിന്നെ പിന്നെ എന്താണ് തനിക്ക് സംഭവിക്കുന്നത്.

മാഷ് ആകെ ചിന്താ കുഴപ്പത്തിലായി.

ആ രാത്രി വെളുപ്പിക്കാൻ മാഷ് നന്നേ പാടുപെട്ടു.

പിറ്റേന്ന്…. തന്റെ വഴിയിൽ അതേ സ്ഥലത്ത് സാവിത്രി സുഹൃത്ത് ശ്രീദേവിക്കൊപ്പം തന്നെ കാത്തു നിൽക്കുന്നു.

മാഷ് നടന്ന് അടുത്തതും സാവിത്രി ചോദിച്ചു.


“മാഷേ….. എനിക്കുള്ള മറുപടി..”

മാഷ് ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി.

‘ അരുത് അവളെ വിഷമിപ്പിക്കരുത് ‘  ശ്രീദേവിയുടെ കണ്ണുകൾ പുലമ്പുന്നു.

മാഷ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അതേ കടലാസ്സു കഷ്ണം തന്നെ എടുത്ത് ശ്രീദേവിക്ക് നേരേ നീട്ടി.

“സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കൂ. “

അതു കേട്ടതും മാഷിന്റെ മറുപടി സാവിത്രിയെ വിഷമിപ്പിക്കുന്നതാണെന്ന് ശ്രീദേവിക്ക് ബോധ്യമായി.

വെറുമൊരു കടലാസ്സു നൽകി താൻ പറ്റിച്ചെന്നു കരുതി ദേഷ്യത്തിലാവും  മാഷ് അങ്ങനെ പറഞ്ഞത്.  വെറുമൊരു വെള്ളക്കടലാസ്സല്ല തന്റെ മനസ്സായിരുന്നു അതിൽ എന്ന് സാവിത്രി നൂറാവർത്തി പറയാതെ പറഞ്ഞു. 

സാവിത്രിയെ ഒന്നു  മുഖമുയർത്തി നോക്കിയ ശേഷം മാഷ് ധൃതിയിൽ അവരെ കടന്നുപോയി.

ശ്രീദേവിയുടെ കയ്യിൽ നിന്നും ആ കടലാസ്സ് തട്ടിപ്പറിച്ച് . സാവിത്രി മുന്നോട്ട് നടന്നു. ഒപ്പം അത് തുറന്നു നോക്കാനും അവൾ മറന്നില്ല.

“ഈ വെള്ളക്കടലാസ്സിൽ ഒളിപ്പിച്ച തന്റെ മനസ്സ്  വായിച്ചു കഴിയുമ്പോൾ എനിക്കും തന്നോട് പ്രണയമാണെന്നത് ഞാൻ തിരിച്ചറിയുന്നു. “

സാവിത്രി ഒരു നിമിഷം സ്തബ്ധയായി നിന്നു. തന്റെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാനായില്ല. ശ്രീദേവിയുടെ കയ്യും പിടിച്ച്  വലിച്ച്  വേഗത്തിൽ തിരികെ നടന്നു.

കാര്യമറിയതെ കുഴങ്ങിയ ശ്രീദേവിക്കു നേരേ അവളാ കടലാസ്സു കഷ്ണം നീട്ടിപ്പിടിച്ചു.

കടത്ത് കടന്ന് പോകുന്ന മാഷിനെ അവർ പാലത്തിൽ നിന്നു കണ്ടു. തന്നെ നോക്കി തിളങ്ങുന്ന കണ്ണുകളുമായ് നിൽക്കുന്ന  സാവിത്രിയെ കണ്ടതും മാഷ് ഊഹിച്ചു.

“അതെ…. വേണ്ടാ വേണ്ടാ എന്നായിരം വട്ടം പറഞ്ഞിട്ടും….  ആ പേന എന്നെ ചതിച്ചതാ. “

പുഞ്ചിരിയോടെ മാഷ് നെടുവീർപ്പിട്ടു.

✍️തുടരും .

അഞ്ജന.🙂

30 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 23 )

   1. Natukaruda abipramane. 2 vivaha alochanakal koodi flop ayathoda njan ipo natukaruda mumbil njan ipo kadacharakayi. Porathathine meeshayum thadium oka narachum thudagi… enthayalum athikakalam alukaluda shalyam undakila

    Liked by 1 person

   2. chettayiii…. site il eath plan aah follow cheyyunne?? Njan free plan aanu upgrade cheyyan plan und… oru better plan suggest cheyyavoo…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s