ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 27)കെട്ടിപ്പടുത്ത പ്രതീക്ഷകളൊക്കെയും ഒറ്റയടിക്ക് തകർത്തെറിഞ്ഞ് സാവിത്രിയമ്മയും അനിയൻകുട്ടനും ഞങ്ങളെ വിട്ടു പോയി.

പതിയെ പതിയെ വീട്ടിലെ തിരക്കൊഴിഞ്ഞു. ഒടുവിൽ എല്ലാവരും  യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാഷും മേയ മോളും മേഘാലയത്തിൽ തനിച്ചായി.  അതുവരെ ശ്രീദേവിയമ്മയും മീനാക്ഷിയും ഉണ്ടായിരുന്നതിനാലാവാം ഞാൻ അമ്മയെ അധികം ഓർത്തതേ ഇല്ല.ചെറിയച്ഛനോടൊപ്പം അവരും സ്വന്തം വീട്ടിലേക്ക് പോയപ്പോൾ എല്ലാം കൊണ്ടും മേയ മോളു തനിച്ചായി.

മാഷിപ്പോൾ പഴയ പോലെ കഥ പറഞ്ഞു തരാറില്ല, ആന കളിക്കാൻ കൂടാറില്ല. എപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.

അങ്ങനെ പല വർഷങ്ങൾ കടന്നുപോയി. മേയ മോള്  ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഞങ്ങൾ   അച്ഛനും മകളും  മാത്രമുള്ള ആ വീട്ടിൽ  പതിയെ സന്തോഷം നിറഞ്ഞു തുടങ്ങി.

മേയ മോളുടെ അച്ഛനും അമ്മയും അനിയൻകുട്ടനും എല്ലാമായി മാഷ് നിറഞ്ഞു നിന്നു .

ആയിടയ്ക്കാണ്  പത്മാവതി എന്നൊരു സ്ത്രീയും അവരുടെ അച്ഛനും  ഞങ്ങളുടെ വീടിനടുത്ത് താമസത്തിനു വരുന്നത്. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടില്ല. തന്റെ മകൾ പത്മാവതി നന്നേ പഠിപ്പുള്ള കുട്ടിയാണ്. അവൾക്ക് സ്കൂളിൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുക്കാനാവശ്യപ്പെട്ടാണ് മാധവൻ മാഷിനെ കാണാൻ അന്ന് പത്മാവതിയുടെ അച്ഛൻ ഗോവിന്ദൻ മാസ്റ്റർ എത്തിയത്.

അദ്ധേഹം ഒരു പൂർവ്വ അദ്ധ്യാപകനായതിനാലാവാം മാധവൻ മാഷുമായ് വളരെ വേഗത്തിൽ അടുത്തു. മാഷും മകളും അടിക്കടി വീട്ടിൽ വന്നു പോയിരുന്നു.

പത്മാവതി ടീച്ചറും ഞാനുമായി അതിവേഗം ചങ്ങാത്തത്തിലായി.

പത്മാവതി ടീച്ചറെ  അമ്മയായി കാണാൻ മേയ മോൾക്ക് ഇഷ്ടമാണോ എന്നൊരിക്കൽ ശ്രീദേവി ചെറിയമ്മ ചോദിച്ചതോർക്കുന്നു.

മനസ്സില്ലാമനസ്സോടെ അച്ഛൻ എല്ലാവരുടെയും , ഒപ്പം മേയ മോൾക്ക് ഒരമ്മ എന്ന ഇഷ്ടത്തെയും പിൻതുണച്ചു.

ഒരു തിങ്കളാഴ്ച ദിവസം രാവിലെ   അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പതമാവതി ടീച്ചറുടെ കഴുത്തിൽ മാഷ് താലി ചാർത്തി.

പലകുറി അമ്മേ എന്നു വിളിക്കാൻ ചെറിയമ്മേം ഗോവിന്ദൻ മാസ്റ്ററും പറഞ്ഞ തിൻ പ്രകാരം ടീച്ചറേ എന്ന വിളിക്കൊപ്പം അമ്മേ എന്നു കൂട്ടിചേർത്ത് ഞാൻ അവരെ ടീച്ചറമ്മേ എന്നു വിളിച്ചു.

അമ്മയുടെ മരണ വാർത്തയിൽ തെന്മയത്തെ നരേന്ദ്രൻ അപ്പുപ്പന്റെ ദേഷ്യം പാടേ ഇല്ലാതായി. പലപ്പോഴും മഹേന്ദ്രൻ അപ്പുപ്പന്റെയും മൈദിലി അമ്മാമ്മയുടെയും ഒപ്പം എന്നെ കാണാൻ വീട്ടിൽ വരുമായിരുന്നു.  മാഷ് മറ്റൊരു വിവാഹം കഴിച്ചതിൽ അവർക്ക് തീരെ താത്പര്യമുള്ളതായി തോന്നിയില്ല.  അച്ഛനോട് പല  കുറി എന്നെ അവർക്കൊപ്പം അയക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അന്ന് മാഷിന് അത് സമ്മതമല്ലായിരുന്നു.  അങ്ങനെ അന്നേ ആ ബന്ധങ്ങളിൽ ചില വിള്ളലുകൾ വീണിരുന്നു.

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചറമ്മയ്ക്കും മാഷിനും കൃഷ്ണ മോളു ജനിക്കുന്നത്. കൃഷ്ണയുടെ ജനനത്തോടെ പല കാര്യങ്ങളും തകിടം മറിഞ്ഞു. ടീച്ചറമ്മ സ്കൂളിലെ ജോലി ഉപേക്ഷിച്ചു.  ഗോവിന്ദൻ മാസ്റ്ററുടെ മരണവും ആ ഇടയ്ക്കായിരുന്നു. കൃഷ്ണയുടെ അടുത്തിരിക്കാനും അവളോടൊപ്പം കളിക്കാനും ഒക്കെ എനിക്ക് വല്ല്യ കൊതിയായിരുന്നു. എന്നാൽ
ടീച്ചറമ്മ അതിന് അനുവദിച്ചിരുന്നില്ല.  ഞാൻ കൃഷ്ണയെ അപായപ്പെടുത്തുമെന്നു പറഞ്ഞ് അച്ഛനുമായി ദിവസേന അവർ തർക്കിച്ചു .

സ്കൂളിൽ പോകുന്നതിനു മുൻപും  തിരിച്ചെത്തിയ ശേഷവും ഞാൻ ചെയ്തു തീർക്കേണ്ടുന്ന ജോലികൾ ദിനംപ്രതി കൂടി കൂടി വന്നു. വീട്ടിൽ എത്തിയാൽ കളിക്കുവാനോ ഹോംവർക്ക് ചെയ്യുവാനോ ടീച്ചറമ്മ സമ്മതിച്ചിരുന്നില്ല.  എപ്പോഴും എന്തെങ്കിലും കുത്തുവാക്കു പറഞ്ഞും ശകാരിച്ചും എന്നെ കരയിക്കുന്നതിലേക്കായി അവരുടെ ശ്രദ്ധ. കൃഷ്ണയുടെ കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും മാഷും ഞാനുമായിരുന്നു ചെയ്തിരുന്നത്.  എന്നെ ഓർത്ത് മാഷ് ഒത്തിരി വിഷമിച്ചിരുന്നു.


ഒരിക്കൽ സാവിത്രിയമ്മയുടെ സ്വത്തുവകകളിൽ എനിക്കുള്ള പങ്കിനെ പറ്റി ചോദിച്ചതിന്റെ പേരിൽ മാഷും ടീച്ചറമ്മയുമായി വല്ല്യ വഴക്കു നടന്നു. ആയിടയ്ക്ക് വല്ലപ്പോഴും എന്നെ തേടി വരാറുള്ള ശ്രീദേവിച്ചെറിയമ്മയും മാഷുമായി അനാവശ്യ ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് അവരെയും ഞങ്ങളിൽ നിന്നും അവർ അകറ്റി.

എന്നെ ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ടീച്ചറമ്മ ആ വീട്ടിൽ നിന്ന് പുറത്താക്കാതിരുന്നതിൽ ഒരു കാരണം സാവിത്രിയമ്മയുടെ പേരിലുള്ള സ്വത്തുക്കളായിരുന്നു.

അന്ന് ഞാനെന്റെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കി പ്ലസ് വൺ അഡ്മിഷനൊക്കെ ആയിരിക്കുന്ന സമയം , മാഷ് എന്തോ ആവശ്യങ്ങൾക്കായി ദൂരദേശത്ത് പോയിരുന്ന ദിവസം , ടീച്ചറമ്മ എന്നെ സ്നേഹത്തോടെ അടുക്കളയിലേക്ക് ക്ഷണിച്ചു. ഒരു ട്രേയിൽ നാല് ഗ്ലാസ്സ് ചായ വെച്ച ശേഷം ഉമ്മറത്ത് കൊണ്ട് കൊടുക്കാൻ ആവശ്യപ്പെട്ടു.

അവിടെ അരെല്ലാമോ വന്നിരിപ്പുണ്ട് കൂട്ടത്തിൽ ഒരു വ്യക്തി എന്നെ  അസ്വഭാവികമായി നോക്കിക്കൊണ്ട് ചോദിച്ചു ” എന്നെ ഇഷ്ടമായോ ?”

ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ ഞാൻ ടീച്ചറമ്മയെ നോക്കി.
“മോളെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ വന്നയാളാണ്. “

ദേഷ്യവും സങ്കടവും അടക്കാൻ വയ്യാതെ ഞാൻ മുറിയിലേക്ക് ഓടി.

അവൾ പഠിക്കട്ടെ കല്യാണം പിന്നത്തെ കാര്യമല്ലേ എന്ന് പറഞ്ഞ മാഷിനോട് ടീച്ചറമ്മ നന്നേ വഴക്കിട്ടു. എതിർത്ത എന്നെ പൊതിരെ തല്ലി. അയാളേതോ  വലിയ കുടുംബത്തിലേതാണെന്നും,  പ്രായം കൂടുതലുണ്ട് എന്നതൊഴിച്ചാൽ തീർത്തും യോഗ്യനാണെന്നും. ടീച്ചറമ്മ വാദിച്ചു.

ഇടയ്ക്ക് എന്നെ അയാൾക്ക് കെട്ടിച്ച് കൊടുത്താൽ ധാരാളം സ്വർണ്ണവും പണവും തനിക്ക് നൽകാമെന്ന് അയാൾ  ഏറ്റതായി ടീച്ചറമ്മ പറയുന്നുണ്ടായിരുന്നു.

പിന്നെ പലപ്പോഴും മാഷില്ലാത്ത അവസരങ്ങളിൽ അയാൾ വീട്ടിൽ വന്നു തുടങ്ങി. ഒരിക്കൽ എന്റെ  മുറിക്കുള്ളിൽ കയറി വന്ന് അയാളെന്നെ കടന്നു പിടിച്ചു. വിവാഹത്തിനു മുമ്പ് പൂർണ്ണമായും പരസ്പരം മനസ്സിലാക്കേണ്ടതുണ്ട് അതിനായി ഒരു രാത്രി അയാളോടൊപ്പം തങ്ങണമെന്ന് ആവശ്യപ്പെട്ടു.  കുതറിയോടാൻ ശ്രമിച്ച എന്നെ അയാൾ മുഖമടച്ചു തല്ലി.


✍️ തുടരും.

അഞ്ജന 🙂.ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 26)

അവിടുന്നു മുന്നോട്ടുള്ള പത്തു മാസക്കാലം ഞങ്ങളുടെ സന്തോഷവും, സാവിത്രിയമ്മയുടെ വയറിന്റെ വലിപ്പവും കൂടി കൂടി വന്നു.

അമ്മാമ്മയും  അപ്പുപ്പനും അതിനോടകം തെന്മയത്തെ സദാചാരവാദികളുടെ കണ്ണുവെട്ടിച്ച് പലകുറി വന്നു പോയിരുന്നു.

ഏഴാം മാസത്തിൽ അമ്മയ്ക്ക് തുടർച്ചയായ വയറുവേദനയുണ്ടായി. കാണിച്ച ഡോക്ടർമാർ പലരും പ്രസവസമയത്ത് ചില കോബ്ലിക്കേഷൻസ് വരാൻ സാധ്യതയുണ്ടെന്നല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല.

“അഞ്ചാം മാസം മുതൽ മേയ അമ്മയെ നല്ലോണം കഷ്ടപ്പെടുത്തിയില്ലേ….. ഏഴാം മാസത്തിലേലും അവളുടെ കുഞ്ഞനിയൻ പണി തുടങ്ങിയില്ലേലേ അത്ഭുതമുള്ളൂ. “

മാഷിന്റെ ടെൻഷൻ അകറ്റാൻ സാവിത്രിയമ്മ ഓരോന്നു വീതം നാലു നേരം  എന്ന കണക്കിൽ ഈ മൊഴി ഉരുവിട്ടു സ്വയം ചിരിച്ചു കൊണ്ടേയിരുന്നു.

എന്നാൽ അധികകാലം ഞങ്ങളുടെ മേഘാലയത്തിൽ ആ ചിരി ഉയർന്നു കേട്ടില്ല. തുടർച്ചികിത്സയിൽ ആ കുട്ടിയെ വയറ്റിൽ ചുമക്കാനുള്ള ആരോഗ്യം  അമ്മയുടെ ഗർഭപാത്രത്തിന്  ഇല്ലെന്നും കുഞ്ഞിനെ നഷ്ടപ്പെടുമെന്നും ഡോക്ടർമാർ വിധിയെഴുതി. സർവ്വതും സർവ്വേശ്വരനിലർപ്പിച്ച് മാഷും സാവിത്രിയമ്മയും പ്രതീക്ഷയോടെ കാത്തിരുന്നു.

അന്നൊരു ഒക്ടോബർ ഇരുപത്തി അഞ്ച്. 

രണ്ടുമാസക്കാലമായി മാഷും സാവിത്രിയമ്മയും ആശുപത്രി വാസത്തിലാണ്. ശ്രീദേവിയമ്മയുടെ കൂടെ ആയിരുന്നു ഞാൻ ആ സമയങ്ങളിൽ. ശ്രീദേവിയമ്മയ്ക്ക് ഒരു കുഞ്ഞുവാവയുണ്ട്. ‘മീനാക്ഷി ‘ രണ്ടു വയസ്സുവരും അവൾക്ക്. എന്നെ വലിയ കാര്യമായിരുന്നു.
രാവിലെ ദേവീമ്മയ്ക്ക് അച്ഛന്റെ ഒരു കോൾ വന്നിരുന്നു. സ്കൂളിൽ പോകുമ്പോൾ തിരികെ എത്തീട്ട് അനിയൻ വാവയെ കാണാൻ പോവ്വാല്ലോ എന്ന് ദേവീമ്മ പറഞ്ഞതായിരുന്നു എന്റെ നെഞ്ച് നിറയെ.  അന്ന് മൂന്നരവരെ എങ്ങനെ സമയം തള്ളി നീക്കി എന്നത് ഇപ്പോഴും എനിക്കറിയില്ല.

സ്കൂളുവിട്ട് കവലയിൽ ബസ്സിറങ്ങി ഓടുവായിരുന്നു ഞാൻ ശ്രീദേവീമ്മേടെ അടുത്തേക്ക്.

പുറത്ത് രമേശൻ ചെറിയച്ചനും ശ്രീദേവീമ്മയും എന്നെ കാത്തെന്നോണം ആശുപത്രിയിൽ പോകാൻ തയാറെടുത്ത് വീടുപൂട്ടി  നിൽപ്പുണ്ടായിരുന്നു.  എന്നെ കണ്ടപാടെ ചെറിയമ്മ എന്നെ വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. 

“ഈ ചെറിയമ്മ അല്ലേലും ഇങ്ങനാ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുകയേ ഉള്ളൂ……”

ചെറിയച്ഛൻ തോളിൽ നിന്നും ബാഗ്ഗും ഊരി വാങ്ങി എന്റെകയ്യും പിടിച്ച് ഞങ്ങൾക്ക് പോകാൻ കാത്തു നിന്ന ഓട്ടോറിക്ഷ ലക്ഷ്യമാക്കി നടന്നു.

“അയ്യോ ചെറിയച്ഛാ……. മേയ മോള് ഉടുപ്പ് മാറി, കുളിച്ച് പൗഡറിട്ട് സുന്ദരിയായി വരാം. ഇങ്ങനെ ഈ കോലത്തിൽ എന്നെ കൊണ്ട് പോവല്ലേ….. എന്റെ അനിയൻ എന്ത് വിചാരിക്കില്ല. “

ചെറിയമ്മ അതു ശെരിവെച്ചു. കുളിപ്പിച്ച്, മഞ്ഞ നിറത്തിലുള്ള കുഞ്ഞു ഫ്രോക്ക് ഇടിച്ച് പൗഡറിട്ട് കണ്ണെഴുതി പൊട്ടുതൊട്ട് മേയ മോള് സുന്ദരിയായി വന്നപ്പോഴേക്കും  ചെറിയച്ഛൻ മോൾക്ക് കഴിക്കാൻ അവൽ വിളയിച്ചു തന്നു .

അനിയനെ കാണാനുള്ള ധൃതി കാരണം അത് കഴിച്ചെന്നു വരുത്തി ഞാൻ ഓടി വണ്ടിയിൽ കയറി. സൈഡ് സീറ്റിൽ ഇടം പിടിച്ചു. ചെറിയമ്മേട അയൽക്കാരി ലിസി ആന്റിയും ഞങ്ങളോടൊപ്പം ഉണ്ടെന്ന് പറഞ്ഞ് ചെറിയച്ഛൻ എന്നെ കയറ്റി മടിയിൽ ഇരുത്തി.

അനിയനെ കാണാനുള്ള ധൃതിയിലും സന്തോഷത്തിലും യാത്രയിലുടനീളം അന്നു ഷീന ടീച്ചർ പഠിപ്പിച്ച കൊച്ചു കുറുക്കന്റെയും , വാലാട്ടിക്കിളിയുടേയുമെല്ലാം പാട്ട് ഞാൻ ആവേശത്താൽ ചെറിയച്ഛനെ പാടി കേൾപ്പിച്ചു.

ശ്രീദേവീമ്മ അപ്പോഴും കരയുകയായിരുന്നു.

വണ്ടി നിന്നപ്പോഴാണ് ഞാൻ പാട്ട് നിർത്തി ചുറ്റുപാടും ശ്രദ്ധിച്ചത്.  ആശുപത്രിയിലേക്ക് അല്ല . ഞങ്ങളുടെ വീട്ടിലേക്കാണ് വന്നിരിക്കുന്നത്.

എന്റെ കുഞ്ഞനിയനെ കാണാനാവും അവിടെ കുറേപേർ എത്തിയിട്ടുണ്ട്.  സന്തോഷം വന്നാൽ കരയുന്നത്ത് ചെറിയമ്മ മാത്രമല്ല എന്ന് അവിടെ നിന്ന പലരെയും കണ്ടപ്പോൾ എനിക്ക് ബോധ്യമായി.

മഞ്ഞയുടുപ്പിൽ ഞാൻ അതി സുന്ദരി ആയതു കൊണ്ടാവും എല്ലാരും എന്നെ തന്നെ ശ്രദ്ധിച്ചത്.

ഉമ്മത്ത് അച്ഛനെ കണ്ടതും ഞാൻ ഉറക്കെ വിളിച്ചൂ…..
“മാഷേ…………. അനിയൻ കുട്ടന് മേയ മോള് നല്ലൊരു പേര് കണ്ടു വെച്ചിട്ടുണ്ട് “

അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു. കൂടി നിന്നവർ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

രമേശൻ ചെറിയച്ചൻ എന്നെ ഉമ്മറത്തിണ്ണയിലേക്ക് കയ്പിടിച്ച് കയറ്റി. അവിടെ ആരോ കടപ്പുണ്ട്. ആദ്യം ആളെ മനസ്സിലായില്ല.

പിന്നെ മനസ്സിലായി. അമ്മയാണ്. തൊട്ടടുത്ത് ഒരു കുഞ്ഞിലയിൽ എന്റെ കയ്യോളം നീളത്തിൽ ഒരു കുഞ്ഞു വാവ. മേയ മോളുടെ കുഞ്ഞനിയൻ. ‘ മിഥുൻ’

അനിയന്റെ പേരു നോക്കുന്ന കാര്യം  പറഞ്ഞപ്പോൾ ഷീന ടീച്ചറാണ് മിഥുനെന്ന പേരു വിളിക്കാൻ നിർദ്ദേശിച്ചത്. 

ഞാൻ ആദ്യം കുറേ നേരം അമ്മയെ വിളിച്ചു. അമ്മ നല്ല ഉറക്കമായിരുന്നു. മെല്ലെ കുഞ്ഞനിയന്റെ കവിളിൽ തൊട്ടു. “മിഥുനേ……. “

പേരു വിളിച്ച് മുഖമുയർത്തി നോക്കിയതും അതാ മുന്നിൽ ഷീന ടീച്ചർ. ടീച്ചർ പറഞ്ഞ പേര് അനിയനിട്ട സന്തോഷത്തിലാവും ടീച്ചറുടെയും കണ്ണു തുളുമ്പിയത്. ഹെഡ്മാസ്റ്റർ നെൽസൺ സാറും മറ്റ് വിഷയം പഠിപ്പിക്കുന്ന  ടീച്ചർമാരും വന്നിട്ടുണ്ട് എന്റെ അനിയനെ കാണാൻ.

മൈദിലി അമ്മാമ്മ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ഞാനും അവരോടൊപ്പം കരഞ്ഞു പോയി. ഒരു പക്ഷേ അപ്പോഴാവും അഞ്ചുവയസ്സുള്ള എന്റെ കുഞ്ഞു മനസ്സിന് ബോധ്യമായത്. സാവിത്രിയമ്മയും , അനിയൻ കുട്ടനും ഇനി മേയ മോളോടൊപ്പം ഉണ്ടാവില്ലെന്ന്.

അമ്മയും അനിയനും മരിച്ചു പോയി എന്ന്.

✍തുടരും.

അഞ്ജന.🙂

ജനനവും മരണവും.

ഒന്നോർത്താൽ ജനനങ്ങളേക്കാൾ മൂല്യം മരണങ്ങള്ക്കാവും അതാവാം പിന്നൊരിക്കലാവട്ടെ എന്ന് ചിന്തിക്കാതെ അവസാനമായൊരുനോക്കു കാണാ൯ പലരും ഓടിയെത്തുന്നത്.

A Bottled Vineyard.

രാവിലെ തന്നെ അടുത്ത വീട്ടിലെ ചേച്ചി നീട്ടി വിളിക്കുന്നത് കേട്ടാണ് മുറ്റത്തേയ്ക്ക് ഇറങ്ങിയത്.

“നീ ഒന്നിങ്ങു വന്നേ….. “

വിവരം തിരക്കിച്ചെന്ന എന്റെ മുന്നിലേയ്ക്ക് വലിയൊരു ചാക്കു മറിച്ചിട്ട് മൂപ്പത്തിയാരൊറ്റ പറച്ചിലാണ്.

” കൊറോണ കാരണം ആക്രിക്കാരെ ഒന്നും കാണാനേയില്ല….. നിനക്കിതിൽ വല്ലതും വേണേച്ചാൽ എടുത്തിട്ട് ഈ സ്ഥലം ഒഴിവാക്കിത്തായോ “

ഉയ്യോ !!!😱

പുതിയൊരു ഷോപ്പിംഗ് മാളിലേക്ക് കയറിച്ചെന്ന ഉത്സാഹത്തോടെ കണ്ണിനു പിടിച്ചതൊക്കെ ഞാൻ വാരിക്കൂട്ടി…….😉

മതിലിനു മുകളിൽ ഉയർന്നു കണ്ടൊരു തല ഇപ്രകാരം മൊഴിഞ്ഞു…😏

“ഈ കുപ്പീം പാട്ടേം പറക്കി നീയിതെങ്ങോട്ടാ?? ദിങ്ങോട്ട് കൊണ്ട് കയറ്റാം ന്ന് വിചാരിക്കണ്ടാട്ടോ.”

വലിയ വായിൽ ഡയലോഗടിച്ച് വഴിമുടക്കി നിന്ന അമ്മയെ നോക്കി ഇളിച്ചു കാണിച്ച് , ഞാൻ ദിങ്ങിടേക്ക് തന്നെ കേറി പോന്നു.

വേറെവിടെ പോകാൻ ? 😁

പിന്നങ്ങോട്ട് വാരിക്കൂട്ടിയ കുപ്പിയേം പാട്ടയേം മെരുക്കിയെടുക്കാനുള്ള മൽപ്പിടിത്തമായിരുന്നു….😓

എന്നിട്ടെന്തായീന്നല്ലേ ?😳

വലിച്ചെറിഞ്ഞ കുപ്പിയിലൊന്നിന് വൈകുന്നേരത്തിനുള്ളിൽ അതേ വീട്ടിലെ ഷോക്കേസിൽ തന്നെ ഇടം നേടിക്കൊടുത്ത് ഞാനെന്റെ കഴിവു തെളിയിച്ചു.😜

“ഞാൻ ആളൊരു സകലകലാവല്ലഭ തന്നെ.”😳

( നോക്കണ്ട…… നമ്മളെ പറ്റി മറ്റുള്ളവർ നല്ലതു പറയുന്നതും കാത്തിരുന്നാൽ ചിലപ്പൊ നുമ്മ ജീവനോടത് കേട്ടൂന്ന് വരില്ല…..

അപ്പൊ പിന്നെന്താ ?

സ്വയം പൊങ്ങിയെന്നൊരു മേൽവിലാസം നേടിയെടുക്കുക… അത്രതന്നെ. 😎

ഒന്നൂല്ലേലും അതു നമ്മുടെ Self Confidence വർദ്ധിക്കാനേലും ഉപകരിക്കും )

💪💪💪💪💪💪💪💪💪💪💪💪💪💪💪

അപ്പൊ… ഞാനെന്താ പറഞ്ഞു വന്നതെന്നുവെച്ചാൽ……….

👇👇👇👇👇👇👇👇👇👇

നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ചില മനുഷ്യരും ഇങ്ങനെയാണ്…

” പുറംമോടി കണ്ട് വിലിച്ചെറിയുന്ന ബന്ധങ്ങളെ ചെറിയ ചില മിനുക്കുപണി ചെയ്ത് കൂടെ നിർത്താൻ ശ്രമിച്ചാൽ നമ്മുടെ ജീവിതം മനോഹരമാക്കാൻ ഒരുപക്ഷേ അവയ്ക്ക് കഴിഞ്ഞേക്കും.” ‘

#HappY_Blogging😁😁

ഇമ്മിണി നല്ല കൊറോണ😉

ഓർമ്മകളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഇല്ലാത്ത തിരക്കുകൾക്കു പുറകേ നെട്ടോട്ടമോടുമ്പോഴുണ്ട് , പെട്ടെന്നു വന്നു കയറിയ ഒരത്ഥിതി (കൊവിഡ് 19) വീട്ടിലിരിക്കാൻ സമയമനുവദിച്ചു തരുന്നു.

ഏവരുടേയും സുഖവിവരമറിയാൻ ശ്രമിക്കുമ്പോഴും മനപ്പൂർവ്വം ജീവിതത്തിലെ +2 കാലഘട്ടം മറവിയുടെ ശേഖരങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു.

രണ്ടു വർഷത്തെ പരിചയം മാത്രമാണെങ്കിലും…, മനസ്സിൽ നിന്ന് ഒരിക്കലും അടർത്തിയെറിയാൻ കഴിയാത്തൊരു അത്മബന്ധം നമുക്കിടയിൽ ഉണ്ടായിരുന്നിരിക്കണം.

ഒപ്പം ചിലവഴിച്ച നിമിഷങ്ങളൊക്കെയും മനസ്സു കുളിർപ്പിക്കുന്നവയാണെങ്കിലും ഓർക്കുമ്പോൾ നഷ്ടബോധമാണാദ്യം ഉള്ളിൽ നിറയുന്നത്.

എന്തിനായിരുന്നൂ ഈ അകൽച്ച….???

മൂന്നു ശരീരവും ഒരേ മനസ്സുമായ് ഒന്നിച്ചായിരുന്നിട്ട് പെട്ടെന്ന് മൂന്നും മൂന്നു വഴി പിരിയുവാനും മാത്രം എന്തായിരുന്നു നമുക്കിടയിൽ സംഭവിച്ചത് ?

ഉള്ളിൽ അലട്ടിയ ഒരായിരം ചോദ്യങ്ങൾക്കുള്ളൊരു മറുപടിയായിരുന്നൂ വർഷങ്ങൾക്കു ശേഷം വന്നു ചേർന്ന ഈ ദിവസം.

തെറ്റിധാരണകൾ ബന്ധങ്ങൾക്കിടയിൽ എത്രമാത്രം വിള്ളൽ തീർക്കുന്നു എന്നത് അനുഭവങ്ങളിൽ നിന്നും ബോധ്യപ്പെട്ടുവെങ്കിലും, അതു പറഞ്ഞു തീർക്കാനുള്ള സമയം കണ്ടെത്താൻ സഹായിച്ചത് വിദേശത്തു നിന്നും വിരുന്നിനെത്തിയ പ്രിയ കൊറോണയാണെന്ന സത്യം പറയാതെ വയ്യ.

ഓർമ്മകൾക്ക് മധുരമേറുന്നത് അവ നെയ്തുകൂട്ടാൻ കൂട്ടിനുണ്ടായിരുന്നവരോട് ചേർന്ന് പങ്കുവെയ്ക്കുമ്പോൾ തന്നെയാണ്.😊

പറഞ്ഞാൽ തീരാത്ത പരിഭവമുണ്ടോ? അതിനാദ്യം വേണ്ടത് പറഞ്ഞു തീർക്കാൻ ആഗ്രഹിക്കുന്ന മനസ്സും, ഒരൽപം സമയവും മാത്രം.

ലോകമെമ്പാടും ദുരിതം വിതയ്ക്കുമ്പോഴും കോവിഡെന്ന മഹാമാരി നമ്മിൽ പലരിലും പകർന്നു നൽകിയ ചെറിയ ചില നന്മകൾ കണ്ടില്ലാന്നു നടിക്കാനാവില്ല.

“മൂപ്പര് അത്ര വല്ല്യ വില്ലനൊന്നും അല്ലാട്ടോ…….

കണ്ണിനു കാണാൻ കഴിയാത്തൊരു- അണു വിചാരിച്ചാലും ഈ ലോകത്തെ മാറ്റിമറിക്കാം എന്നു തെളിയിച്ച ബല്ല്യ പുളളിയാണ്.”

അതുകൊണ്ടുതന്നെ ഒന്നുകൂടി ഊന്നിപ്പറയാം….

” ആരും, ഒന്നും നിസാരമല്ല “

ഇന്ന് നാം ഓരോരുത്തരും കടന്നു പോകുന്ന ഓരോരോ ജീവിത സാഹചര്യങ്ങളും, ഓരോരോ വിപത്തുകളും നമ്മിലെ നാളയുടെ നല്ലതിനാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

”സമസ്ത ലോകാ സുഖിനോ ഭവന്തു. “

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Continue reading “ഇമ്മിണി നല്ല കൊറോണ😉”

#RIP_SPB

Heartbroken to hear about S.P Balasubrahmanyam sir….

You will forever live on in your undisputed legacy of music!!

#Hearty condolences to the family😢

#RIP

ഒരു മതരഹിതൻ

രണ്ടു ദിവസം മഴക്കാറിനു പിന്നിൽ ഒളിഞ്ഞു നിന്ന സൂര്യൻ ഇന്ന് ഉച്ചയോടടുത്ത് പുറത്തേയ്ക്ക് തല നീട്ടി തെളിഞ്ഞു ചിരിച്ചതു കണ്ടിട്ടാണ് ഞാനൊന്നു പുറത്തേയ്ക്കിറങ്ങിയത്.

ചിക്കൻ സ്റ്റോൾ ലക്ഷ്യമാക്കി കോവിഡ് മാനദണ്ഡങ്ങൾ ഏവം പാലിച്ചുകൊണ്ടായിരുന്നൂ യാത്ര.

സ്റ്റോളിനു മുന്നിൽ Social distancing – ന്റെ ഭാഗമായ് വരച്ചിട്ട കളങ്ങളിൽ രണ്ടു പേർ നേരത്തേ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഒട്ടും വൈകിക്കാതെ മൂന്നാമത്തെ കളത്തിൽ ഞാനും സ്ഥാനമേറ്റു.

മൂന്ന് രണ്ടായി, രണ്ട് ഒന്നായി ,

കൂട്ടത്തിൽ കണ്ട ഇമ്മിണി ബല്ല്യ രണ്ടു കോഴികളെ ചൂണ്ടി വിലയുറപ്പിച്ച് സാധനം കൈപ്പറ്റുന്നതിനു വേണ്ടി കാത്തു നിൽക്കുമ്പോഴുണ്ട് ദേ വരുന്നൂ……….

ആജാനുഭാഗുവായൊരു മനുഷ്യൻ. ടീഷർട്ടും ലുങ്കിയുമാണ് വേഷം. കോവിഡല്ല അതുക്കും മേലെ വന്നാലും തന്നെ തൊടത്തില്ലാന്നുള്ള മട്ടിൽ മുഖാവരണം കണ്ഠാഭരണമാക്കിയാണ് മൂപ്പരുടെ വരവ്.

കടയ്ക്കു മുന്നിലെ കളങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന ഭാവത്തിൽ അയാൾ ഇടിച്ചു കയറി നേരേ ഒന്നാം കളത്തിൽ എന്റൊപ്പം വന്നു നിന്നു.

risk എടുക്കാൻ തീരെ താത്പര്യമില്ലാത്ത സാഹചര്യമായതുകൊണ്ടു തന്നെ മൂപ്പരിൽ നിന്നും അഞ്ചടി നീങ്ങി ഞാൻ എന്നെ മാറ്റി സ്ഥാപിച്ചു.

അകത്തു നിന്നും എത്രയാ വേണ്ടതെന്ന് അന്വേഷിച്ച ചേട്ടനോട് ,

“എന്റെ കോഴിയെ ഞാൻ തന്നെ കൊല്ലും” – എന്നു പറഞ്ഞ് മൂപ്പര് സ്വയം അകത്തേയ്ക്ക് കയറി കൂട്ടത്തിലൊരു വല്ല്യ കോഴിയെ നോക്കി കയ്യിലെടുത്തു.

അടുത്തു കണ്ട് പൈപ്പ് തുറന്ന് അതിന്റെ വായിലേക്ക് ഒരു തുള്ളി വെള്ളമിറ്റിച്ചു…

ശേഷം അതിന്റെ കുഴുത്തിൽ കത്തി വെച്ചു.

അപ്പോഴേക്കും യാതൊരു ഉളുപ്പുമില്ലാതെ എന്റെ ഉള്ളിലെ പക്ഷി സ്നേഹി ഉണർന്നതിനാൽ രണ്ടു സെക്കൻറ് നേരം അവിടെ സംഭവിച്ചതു നോക്കി നിൽക്കാനാവാതെ തല തിരിക്കേണ്ടതായ് വന്നു.

ചത്ത കോഴിയുടെ പപ്പും പൂടേം പറിക്കുമ്പോൾ അൽപ്പം ഗാംഭീര്യത്തോടെ അദ്ധേഹം പറഞ്ഞു.

” ഞാനൊരു മുസൽമാനാണ്. പടച്ചോനു മുന്നിൽ അഞ്ച് നേരം നിസ്കരിക്കണ നല്ല ഒന്നാന്തരം മുസൽമാൻ. “

“താനോ?”

താൻ ഈ ചോദ്യം പ്രതീക്ഷതാണെന്ന മട്ടിൽ കേട്ടു നിന്ന ചേട്ടൻ ഉടനടി മറുപടി പറഞ്ഞു.

“എനെറ് അമ്മ ഒരു ഹിന്ദുവാണ് വാപ്പ ഇസ്ലാമും.

കൃഷ്ണനും പടച്ചോനും ചേർന്നാണ് മ്മളെ പടച്ചു വിട്ടതെങ്കിലും ഒരു നേരത്തെ അന്നം ഉണ്ണുന്നത് ഇവിടുത്തെ മുതലാളി വിളിക്കുന്ന കർത്താവിന്റെ കൃപകൊണ്ടാണ്.

അതുകൊണ്ട് എനിക്ക് മതമില്ല.”