വെളിപാട്

ആരോ ഒരാളുടെ സ്വാ൪ത്ഥതയ്ക്കു പകരം നൽകേണ്ടി വന്നത്

നാളേയ്ക്കായ് കരുതി വെയ്ക്കാവുന്ന ഒരു പിടി നല്ലഓർമ്മകൾ ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും

കാലം മുന്നോട്ട് ഏറെ ദൂരം പിന്നിട്ടിരുന്നു.

നീയെന്തു നേടി ?

ഞെട്ടറ്റു നിലംപൊത്തും മുന്നേ

പറിച്ചെറിഞ്ഞു പക പോക്കിയിട്ട്‌….,

ക്ഷമിക്കണമെന്നലറിക്കരഞ്ഞതിനാൽ –

നീയെന്തു നേടി ?

ക്ഷമയോ ?

അതോ ഞാനില്ലാതൊരു വസന്തമോ ?

അധികാരതിമൃപ്പിൽ നീ മറന്നതൊന്നുണ്ട്…

ഇതളിതളായ് വിടർന്നു ചിരിക്കുക പ്രയാസവും,

ഞൊടിയിടയിൽ പിഴുതെറിയുക സരളവുമാണെ്ന്ന സത്യം.

പരിഭവമില്ലെനിക്കൊന്നിനോടും,

ഇതേ വേരിൽ ഇനിയും തളിരിട്ടു പൂവിടാൻ

തളരാത്ത മനസ്സുമായൊരു

പൊൻ വസന്തം നോറ്റിരിപ്പൂ ഞാൻ.

Waiting of death is life😉

വരും ജന്മം ഈ ഭൂവിൽ

ഞാനായ് പിറക്കുവാൻ

വരം നൽകിയൊരു- ദൈവമൊപ്പമുണ്ടാകുകിൽ,

ഒരു വേള മരണം

വരിക്കുവാനിന്നിതാ-

വരണമാല്യമേന്തി ഞാൻ

കാത്തുനിൽപ്പൂ…………. 😍

സൗഹൃദം

കണ്ണാടി പൂക്കൾ തൻ ചേലും,

മയിൽപ്പീലി കണ്ണും,

വാസന്ത ചന്ദ്രന്റെ വെളിച്ചവും പേറി –

വന്നീ ഹൃദയത്തിനധരത്തിൽ

മൃദുഹാസം പൊഴിച്ചൊരെൻ

പ്രിയ സുഹൃത്തേ…….

നീയൊരു പൊൻപൈതലാകുന്നു.

നിൻ കുറുമ്പും സ്നേഹവാത്സല്ല്യ-

മൊഴികളും ചൊരിയുന്നെന്നിലൊ-

രായിരം ജന്മത്തിൻ സുഹൃതം.

ഓർമ്മകളിലൊരു തെന്നലായ് ഒഴുകുമാ-

നേർത്ത പൂവിൻ സൗരഭ്യം

അണയാതിരുന്നെങ്കിലീ കാലം, എന്നും

പൊലിയാതെ നിൽക്കട്ടെ ഈ കാവ്യം.