ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:20)

ഇന്ന് മെയ് 25.

റൂമിലെത്തിയ ഡോക്ടർ തന്റെ ടേബിൾ കലണ്ടറിൽ നിന്നും ഇരുപത്തിനാല് ഒഴിവാക്കി ഇരുപത്തി അഞ്ചിന് സ്ഥാനക്കയറ്റം നൽകി.

തന്റെ സ്തെതസ്കോപ്പും എടുത്ത് ദിയയുടെ റൂം ലക്ഷ്യമാക്കി നടന്നു. ഇടയ്ക്ക് വെച്ച് മേഘയെ കണ്ടതും അവർ വിവരം തിരക്കി.

“മേഘാ….. ദിയയുടെ റിപ്പോർട്ട് എന്തായി. “

” അത്  മോഹൻ ഡോക്ടറുടെ ടേബിളിലാവും ചെന്നിട്ടുണ്ടാവുക. ഡോക്ടർ അതേ പറ്റി കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല.  പിന്നെ സൂസൻ ഡോക്ടറു വരുമ്പോൾ ഒന്ന് ഇൻഫോം ചെയ്യാൻ പറഞ്ഞിരുന്നു. “

“ആഹ്…. ഡോക്ടറെ ഞാൻ കണ്ടോളാം. തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞോ ? “

“ഉവ്വ് ഡോക്ടർ… ദിയക്ക് ഇന്ന് ഡിസ്ച്ചാർജ് അല്ലേ…. പോകും മുൻപ് ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങാമെന്ന് കരുതി. അവളുടെ റൂമിലേക്ക് പോകുന്ന വഴിയാണ്.”

“ആഹാ… ഞാനും റൗൺഡ്സിനു മുന്നേ ദിയയെ ഒന്നു കാണാൻ കണക്കാക്കി ഇറങ്ങിയതാണ്. വരൂ…”

ഇരുവരും ദിയയുടെ റൂമിലേക്ക് നടന്നു.

ഇന്ന് ദിയ പതിവിലും പ്രസന്നവതിയാണ്. അവളുടെ അധരങ്ങൾ  ചിരിക്കുന്നുണ്ട്. വിളറി വെളുത്തിരുന്ന കണ്ണുകളിൽ രക്തപ്രസാദമുണ്ട്. അലസമായ് കാറ്റിൽ പറക്കാറുള്ള മുടിയിഴ ചീകി മിനുക്കിയിരിക്കുന്നു.

സൂസൻ ഡോക്ടറെ കണ്ടതും അവൾ കട്ടിലിൽ നിന്നും താഴേക്കിറങ്ങി.

“ഡോക്ടറമ്മേ……..  “

“ആഹാ… ആരാ ഇത്. ഇത്രേം ദിവസവും ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ….. ഇതിപ്പൊ മൂപ്പെ വന്നതിനാലാണോ അതോ വീട്ടിൽ പോകാന്നുള്ള  സന്തോഷത്താലാണോ ?”

” രണ്ടും ഉണ്ട് ന്ന് കൂട്ടിക്കോളൂ…..  മനസ്സിനു വല്ലാത്ത സന്തോഷവും സമാധാനവും തോന്നുന്നൂ ഡോക്ടറമ്മേ…..”

” ഇനിയെന്നും ദേ ഈ ദിയക്കുട്ടി ആയിരുന്നാ മതീട്ടോ….”

ഡോക്ടർ വാൽസല്യത്തോടെ ദിയയുടെ താടിക്കു പിടിച്ചു. അവൾ തലകുലുക്കി സമ്മതമറിയിച്ചു.

“നീയെന്താ അജൂ…. വല്ലാണ്ട് ഇരിക്കുന്നെ ?”

ദിയയാണ് അജുവിനു പകരം മറുപടി നൽകിയത്.

” അവൻ നല്ല ഉറക്കത്തിലായിരുന്നു. ഇപ്പോൾ ഉണർന്നതേ ഉള്ളൂ….  അതിന്റെതാണ് ഈ വല്ലായ്മ “

“ആഹ്… പാക്കിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ വണ്ടി വിളിച്ചോളൂ….. ഞാനൊന്ന് മോഹൻ ഡോക്ടറെ കണ്ടു വന്നാലുടൻ ഡിസ്ച്ചാർജ് എഴുതി തന്നേക്കാം. “

” ശെരി ഡോക്ടറമ്മേ…..”

തിരിച്ച് വാതിൽപ്പടി കടക്കുന്നതിനു മുൻപ് ഡോക്ടർ എന്തോ മറന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു.

ദിയയെ അരികിൽ വിളിച്ച് അവളുടെ നെറുകിൽ ചുബിച്ചു.

“ഡോക്ടറമ്മേട കിലുക്കാം പെട്ടിക്ക് ആയിരമായിരം ജന്മദിനാശംസകൾ “

” താങ്ക്യൂ ഡോക്ടറമ്മേ….. “

അവൾ ഒന്നുകൂടി ഡോക്ടറോട് ചേർന്നു നിന്നു.

“ആഹാ…. ഇന്നാണോ ദിയക്ക് പിറന്നാൾ… മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ഡിയർ “

മേഘയും ദിയയെ ആശംസിക്കാൻ മറന്നില്ല.

ദിയ ചിരിച്ചു കൊണ്ട് നന്ദിയറിയിച്ചു.

ഡോക്ടർ മുറിവിട്ടു പോയ ശേഷം ദിയ അജുവിനു നേരേ തിരിഞ്ഞു.

” എന്തേ മൂപ്പെ….. നീ ഈ ദിയയെ വിഷ്‌ചെയ്യാതിരുന്നെ? “

അജു ചിരിച്ചു.

“മൂപ്പേട ദിയ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ….. ഇപ്പൊ സന്തോഷായോ ? “

ദിയ തെല്ലും  കുറുമ്പോടെ ചെറുചിരിയിൽ സമ്മതമറിയിച്ചു.
അജു തന്റെ കൈത്തലം  ദിയയുടെ തലയിലമർത്തി. അടുത്തിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു പൊതി പുറത്തെടുത്തു. ദിയക്ക് നേരേ നീട്ടി. അവളത് പൂർണ്ണ മനസ്സോടെ സ്വീകരിച്ചു. തുറന്നു നോക്കാൻ തുടങ്ങിയപ്പോൾ അജു തടഞ്ഞു.
“ഇപ്പോഴല്ല….. വീടെത്തീട്ട് .”

അപ്പോഴാണ് തങ്ങളെ നോക്കി നിൽക്കുന്ന മേഘയെ അജു ശ്രദ്ധിച്ചത്.

” സിസ്റ്ററെന്താ  വന്ന കാലിൽ തന്നെ നിൽക്കുന്നത്? വരൂ ഇരിക്കൂ…..

തന്റെ അടുത്തു കിടന്നിരുന്ന കസേര അജു മേഘയ്ക്ക് അരികിലേക്ക് നീക്കിയിട്ടു .

“എന്റെ ഡ്യൂട്ടീ ടൈം കഴിഞ്ഞു പോകുന്നതിനു മുൻപ് ദിയയെ കണ്ട് യാത്ര പറയാൻ ഇറങ്ങിയതാണ് “

ദിയ അടുത്തുള്ള മേശ വലിപ്പ് തുറന്ന് അതിലണ്ടായിരുന്ന മിഠായിയിൽ ഒരു പിടി വാരി മേഘയ്ക്ക് നേരേ നീട്ടി. അവളതിൽ ഒന്നു മാത്രം കയ്യിലെടുത്ത ശേഷം നന്ദി പറഞ്ഞു.

” എന്നാൽ ശെരി ഞാനിറങ്ങട്ടെ ? കാണാം.”

ദിയ മേഘയെ കെട്ടിപ്പിടിച്ചു. എന്തോ ചിന്തയിൽ മേഘയുടെ കണ്ണു നിറഞ്ഞു.

” കൂട്ടുകൂടാൻ ചെറുപ്പം മുതലേ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഈ ജീവിതത്തിൽ ഇതുവരെ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. ജീവിതത്തിൽ ആദ്യമായ് സുഹൃത്ത് ബന്ധം എന്തെന്ന് അനുഭവിക്കുന്നത് നിന്നിൽ നിന്നാണ്. കഴിഞ്ഞൊരാഴ്ച കൊണ്ട് ഒരായുസ്സിന്റെ അടുപ്പം ഉള്ളതായ് തോന്നുന്നു.  ഇവിടുന്നു പോയാലും നീയീ മേഘയെ മറക്കരുത്ട്ടോ..”

” ഒരിക്കലും ഇല്ല മേഘാ……. ദേ ഈ പൊട്ടനോടല്ലാതെ ഇത്രേം അടുപ്പം എനിക്കും ഇന്നോളം മറ്റാരോടും തോന്നിയിട്ടില്ല. താനെന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും. “

കണ്ണു തുടച്ച് യാത്ര പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ മേഘയെ അജു പിൻ വിളിച്ചു.

“സിസ്റ്ററേ……”

മേഘ തിരിഞ്ഞ് അജുവിനെ നോക്കി.

“ഇന്ന് ഉച്ചതിരിഞ്ഞ് തിരക്കില്ലെങ്കിൽ ഞങ്ങളുടെ കൂടെ കൂടാമോ? ” ചെറിയൊരു പാർട്ടി… ദിയേട പിറന്നാളല്ലേ…..  “

സമ്മതം മൂളാൻ മടിച്ചു നിൽക്കുന്ന മേഘയോടായ് അജു തുടർന്നു.

” അധികമാരും ഉണ്ടാകില്ല ….. ഞങ്ങളും അമ്മമാരും….. പിന്നെ ഡോക്ടറമ്മേം വിളിക്കാം.. ഡോക്ടറമ്മേട ജോർജച്ചായനേം പരിജയപ്പെടാല്ലോ….. നീ എന്തു പറയ്ണൂ ദിയാ ?”

“എനിക്ക് നൂറു വട്ടം സമ്മതം.  മേഘയും വരും. ഇല്ലേ?”

“അത് ദിയാ….. ഞാൻ വരണോ? “

“ദേ….   തന്റെ സ്ഥലത്തു നിന്നും ഏറിയാൽ പത്ത് കിലോമീറ്റർ….. കല്ലോട്ട് കടവ്, അവിടെ പാലം കടന്നുള്ള ജംഗ്ഷൻ എത്തുമ്പൊ ഒരേ ഒരു ഫോൺ കോൾ ദേ ഈ അജു പറന്നു വന്ന് തന്നെ കൂട്ടിക്കോളും.    ഇന്നത്തെ നൈറ്റ് ഡ്യൂട്ടി കണക്കാക്കി ഇറങ്ങിക്കോ….. രാത്രി അവനിവിടെ വിട്ടു തരും…. എന്തേ അജൂ ?

“എനിക്കും സമ്മതം. “

“ആഹ്…. മേഘ ഇനി താൻ നോ പറയാൻ പാടില്ല. നിന്റെ ഈ ആത്മാർത്ഥ സുഹൃത്ത്  ആദ്യമായൊരു ആഗ്രഹം പറഞ്ഞതല്ലേ പ്ലീസ്…….” 

മേഘ  ചിന്താകുഴപ്പത്തിലാണെന്ന്  കണ്ട് അജു ചോദ്യമുന്നയിച്ചു.

“എന്താടോ… വീട്ടിൽ എന്തു പറയും എന്ന് ഓർത്തിട്ടാണോ ?”

“ഏയ് എനിക്കങ്ങനെ അനുവാദം ചോദിക്കാനും അനുമതി തരാനും അവിടാരും ഇല്ല… ഞാൻ വരാം…  ഈ ദിയയുടെ സന്തോഷത്തിന് “

മേഘ മുറിവിട്ട ശേഷം ഏറെ  നേരം കഴിഞ്ഞാണ് ഡോക്ടറമ്മ തിരികെ വന്നത്.  ബില്ല് അടച്ച് ഡിസ്ച്ചാർജ് എഴുതി വാങ്ങി പോകാനിറങ്ങും മുൻപേ അജുവും ദിയയും സൂസൻ ഡോക്ടറെ കുടുംബ സമേതം വീട്ടിലേക്ക് ക്ഷണിച്ചു.

ഡോക്ടറമ്മയും എത്തിയേക്കാമെന്ന് സമ്മതം മൂളി.  ദിയ എല്ലാവരേയും ചെന്നുകണ്ട് യാത്ര പറഞ്ഞു. താഴെ പാർക്കിംഗ് ഏര്യ വരെ ഡോക്ടറമ്മയും അറ്റന്റർ സദാശിവേട്ടനും  അവരെ അനുഗമിച്ചു.

കാറിൽ കയറും മുന്നേ മരുന്നു മുടക്കരുതെന്നും ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കണമെന്നും  ഇനിയും ശക്തമായ തലവേദനയുണ്ടായാൽ നേരേ ഹോസ്പിറ്റലിലേക്ക് കൊണ്ടു വരണമെന്നും ഡോക്ടർ അജുവിനെ ചട്ടംകെട്ടി. 

ആ വഴി മറയും വരെ ദിയ കൈവീശി യാത്ര പറഞ്ഞു. ഡോക്ടറമ്മ തിരിച്ചും.

✍️ തുടരും.

അഞ്ജന.

16 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:20)

      1. Ath kore aayitt anganaa sheelam… especially text cheyyumbo… ellel chetta typumbo ചെറ്റ ennu vaayikkum…. pand orikke abadham patteettund.. athinu sesham chettayi aayathaa🤣🤣🤣🤣🤣🤣

        Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s